മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിനും ഇ ഡി നോട്ടീസ്

At Malayalam
1 Min Read

ശബരിമല സ്വർണ കൊള്ള കേസിൽ മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന് ഇ ഡി നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകി. ബോർഡ് പ്രസിഡൻ്റായിരുന്ന എൻ വാസുവിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായും സുധീഷ് പ്രവർത്തിച്ചിരുന്നു.

ഇന്നലെ ജാമ്യം കിട്ടിയ എൻ വാസുവിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉടൻ നോട്ടീസ് കൈമാറും. നേരത്തെ സിനിമാതാരം ജയറാമിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി നിർദേശം നൽകിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഇവർക്കുണ്ടായിരുന്ന ബന്ധത്തിലാണ് ഇ ഡി അന്വേഷണം പുരോഗമിക്കുന്നത്. സ്വർണം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയതും സ്വർണം ഉരുക്കിയതുമായി ബന്ധപ്പെട്ട് ഇവർക്ക് അറിയുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് മനസിലാക്കാനും ശ്രമിക്കുന്നുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment