*തിരുവല്ല സ്പാ ബലാത്സംഗ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ ലായി. വൊക്കന്‍ എന്ന് വിളിക്കുന്ന പ്രശോഭിനെ പ്രത്യേക പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തത് റാന്നിയില്‍ നിന്നും. കേസില്‍ ഇനി പിടിയിലാകാനുള്ളത് രണ്ടു പേര്‍ കൂടി.
*ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ഫോറന്‍സിക് പരിശോധന ഫലം വരുന്നത് വരെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍. 21 ദിവസമായി ജയിലിലായതിനാല്‍ ഫൊറന്‍സിക് ഫലം വരുന്നത് വരെ റിമാന്‍ഡില്‍ കഴിയേണ്ടതില്ലെന്ന് പ്രതിഭാഗം പറയുന്നു.
*ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ എന്‍ വാസുവിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ട സാഹചര്യത്തില്‍ സ്വഭാവിക ജാമ്യം ലഭിക്കാന്‍ സാധ്യത.
*ശബരിമല കൊടിമര പുനര്‍പ്രതിഷ്ഠയുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കൊള്ള കേസില്‍ വിജിലന്‍സ് അന്വേഷണം ശക്തമാക്കുന്നു. പുന:പ്രതിഷ്ഠയ്ക്കായി ലഭിച്ച സ്വര്‍ണ്ണത്തിന്‍റെ വിവരങ്ങള്‍ മറച്ചുവെച്ചെന്ന സംശയത്തെത്തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും വിജിലന്‍സ് പരിശോധിക്കും ഫയലുകള്‍ കൈമാറാന്‍ എസ് ഐ ടി യോട് നിര്‍ദ്ദേശിക്കും
*കേന്ദ്രസര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ ജനദ്രോഹ നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലുളള ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍. വ്യാഴാഴ്ച അര്‍ദ്ധരാത്രി വരെ നടക്കുന്ന പണിമുടക്കില്‍ കര്‍ഷക തൊഴിലാളി സംഘടനകള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അടക്കമുള്ളവര്‍ പങ്കെടുക്കും.
*രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ ആദ്യ പരാതിക്കാരിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയായ അഭിഭാഷക ദീപ ജോസഫ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹര്‍ജി പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച്.
*തന്നെ നീക്കാനുള്ള പ്രതിപക്ഷത്തിന്‍റെ അവിശ്വാസ നോട്ടീസിന്‍റെ പശ്ചാത്തലത്തില്‍ ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള ഇന്ന് സഭയില്‍ നിന്നു വിട്ടു നില്‍ക്കും. പ്രമേയത്തിന്‍മേലുള്ള തീരുമാനം വരുന്നത് വരെ സ്പീക്കര്‍ സഭയിലെത്തില്ലെന്ന് സൂചന.
*ബി ജെ പി ദേശീയ നേതൃത്വം സംഘടിപ്പിക്കുന്ന നൈപുണ്യ വികസന പരിപാടിയില്‍ പങ്കെടുക്കാന്‍ കേരള സംഘം ഇന്ന് ദില്ലിയിലെത്തും. കേരളത്തില്‍ നിന്നും തിരുവനന്തപുരം മേയര്‍ വി വി രാജേഷിന്‍റെ നേതൃത്വത്തില്‍115 ബി ജെ പി തദ്ദേശ പ്രതിനിധികളാണ് സംഘത്തിലുള്ളത് ഇന്ന് ദേശിയ അധ്യക്ഷനുമായി കൂടി കാഴ്ച നടത്തുന്ന സംഘം നാളെ പ്രധാനമന്ത്രിയെ കാണും.
*പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നയിക്കുന്ന യു ഡി എഫിന്‍റെ പുതുയുഗ യാത്ര കോഴിക്കോട് ജില്ലയില്‍ പര്യടനം തുടരുന്നു. പി കെ കുഞ്ഞാലിക്കുട്ടി ഉപനായകനായ ജാഥയ്ക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ആവേശകരമായ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത് തൊട്ടില്‍ പാലത്ത് ആദ്യ സ്വീകരണം.
