ഇന്ത്യ – ന്യൂസിലാൻഡ് 20 – 20 : ഗതാഗതക്രമീകരണം

At Malayalam
3 Min Read

•കാര്യവട്ടം ഗ്രീൻ ഫീൽഡ് അന്താരാഷ്ട്രസ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ – ന്യൂസിലാൻഡ് 20 – 20 ക്രിക്കറ്റ് മാച്ചുമായി ബന്ധപ്പെട്ട് നാളെ ഉച്ചയ്ക്ക് രണ്ടു മണി മുതൽ രാത്രി 12.00 മണി വരെ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

•കഴക്കൂട്ടം – അമ്പലത്തിൻകര – കാര്യവട്ടം NH റോഡിലും അമ്പലത്തിൻകര – കുമിഴിക്കര – സ്റ്റേഡിയം ഗേറ്റ് 4 – കുരിശടി – കാര്യവട്ടം റോഡിന്റെയും (സ്റ്റേഡിയത്തിനു ചുറ്റുമുളള റോഡ്) ഇരു വശങ്ങളിലും യാതൊരുവിധ പാർക്കിംഗും അനുവദിക്കില്ല.

•തിരുവനന്തപുരം ഭാഗത്തു നിന്നും ആറ്റിങ്ങൽ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ കാര്യവട്ടം – ശ്രീകാര്യം വഴി പോകുന്നത് ഒഴിവാക്കി ചാക്ക വഴിയും ഉള്ളൂർ – ആക്കുളം വഴിയും ബെെപ്പാസിലെത്തി ആറ്റിങ്ങൽ ഭാഗത്തേക്കു പോകേണ്ടതാണ്.

•ഗതാഗതതിരക്ക് അനുഭവപ്പെടുകയാണെങ്കിൽ വെട്ടുറോഡ്, കഴക്കുട്ടം, കാര്യവട്ടം, ചാവടിമുക്ക്, ചേങ്കോട്ടുകോണം, പുല്ലാന്നിവിള ഭാഗങ്ങളിൽ നിന്നും സ്റ്റേഡിയം ഭാഗത്തേക്ക് ടിക്കറ്റുള്ള വാഹനങ്ങൾ മാത്രം കടത്തി വിടുകയും വാഹന ഗതാഗതം വഴി തിരിച്ചു വിടുകയും ചെയ്യും.

- Advertisement -

•ആറ്റിങ്ങൽ ഭാഗത്തു നിന്നും കാര്യവട്ടം – ശ്രീകാര്യം വഴി സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങൾ വെട്ടുറോഡ് – ചന്തവിള – കാട്ടായിക്കോണം – ചെമ്പഴന്തി – ശ്രീകാര്യം വഴി, പോകേണ്ടതാണ്.

•ഉള്ളൂർ ഭാഗത്തു നിന്നും വെട്ടുറോഡ് – ആറ്റിങ്ങൽ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ ഉളളൂർ – ആക്കുളം – കുഴിവിള വഴി ബൈപ്പാസിലെത്തി പോകേണ്ടതാണ്.

•കാട്ടായിക്കോണം ഭാഗത്തു നിന്നും വെട്ടുറോഡ് വഴി സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങൾ കാട്ടായിക്കോണം – ചേങ്കോട്ടുകോണം – ചെമ്പഴന്തി – ശ്രീകാര്യം വഴി പോകേണ്ടതാണ്.

•മത്സരം കാണാനായി ഇരുചക്ര വാഹനത്തിൽ വരുന്ന പൊതുജനങ്ങൾ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റ പ്രവേശനകവാടത്തിന് സമീപത്തുള്ള ഗ്രൗണ്ടിലും അമ്പലത്തിൻകര ജംഗ്ഷനിലുള്ള മുസ്ലിം ജമാ അത്തിന്റെ പാർക്കിംഗ് ഗ്രൗണ്ടിലും അമ്പലത്തിൻകര – ടെക്നോപാർക്ക് റോഡിന്റെ വശങ്ങളിലും വാഹനങ്ങൾ പാർക്കു ചെയ്യേണ്ടതാണ്.

• കാറുകളുൾപ്പെടെയുള്ള ചെറിയ വാഹനങ്ങളിൽ ആറ്റിങ്ങൽ ഭാഗത്തു നിന്നും വരുന്ന ആൾക്കാർ അൽസാജ് കൺവെൻഷൻ സെന്റർ പാർക്കിംഗ് ഗ്രൗണ്ടിലും കാര്യവട്ടത്തുള്ള കേരള യൂണിവേഴ്സിറ്റി ക്യാമ്പസ് പാർക്കിംഗ് ഗ്രൗണ്ടിലും വാഹനങ്ങൾ പാർക്ക് ചെയ്യേണം. ശ്രീകാര്യം, കാട്ടായിക്കോണം ഭാഗങ്ങളിൽ നിന്നും വരുന്നവർ കാര്യവട്ടം – പുല്ലാന്നിവിള റോഡിലുളള L N C P E,യൂണിവേഴ്സിറ്റി കോളേ ജ് ഗ്രൗണ്ട് , ബി എഡ് കോളജ് എന്നീ സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്കു ചെയ്യണം.

- Advertisement -

• തിരുവല്ലം, ചാക്ക ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ വെൺപാലവട്ടത്തുള്ള ആനയറ വേൾഡ് മാർക്കറ്റിന്റെ പാർക്കിംഗ് ഗ്രൗണ്ടിലും കരിക്കകം ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ടിലും പാർക്ക് ചെയ്യേണ്ടതാണ്.

• കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്റർ, വെൺപാലവട്ടത്തുള്ള ആനയറ വേൾഡ് മാർക്കറ്റിന്റെ പാർക്കിംഗ് ഗ്രൗണ്ട്, കരിക്കകം ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട് ഏന്നീ സ്ഥലങ്ങളിൽ നിന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലേക്കും തിരിച്ചു ഗ്രൗണ്ടുകളിലേക്കും ആൾക്കാരെ കൊണ്ടുപോകുന്നതിനായി സൗജന്യ ഷട്ടിൽ സർവ്വീസുകൾ നടത്തുന്നതാണ്.

• ക്രിക്കറ്റ് മൽസരം കഴിഞ്ഞതിനു ശേഷം L N C P E, യൂണിവേഴ്സിറ്റി കോളജ് , ബി എഡ് കോളജ് എന്നീ പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്നും ആറ്റിങ്ങൽ, വെഞ്ഞാറമൂട്, നെടുമങ്ങാട് ഭാഗങ്ങളിലേക്കു പോകേണ്ട വാഹനങ്ങൾ പുല്ലാന്നിവിള – ചേങ്കോട്ടുകോണം – കാട്ടായിക്കോണം -പോത്തൻകോട് – മംഗലാപുരം വഴി പോകേണ്ടതാണ്. കേരള യൂണിവേഴ്സിറ്റി ക്യാമ്പസ് പാർക്കിംഗ് ഗ്രൗണ്ടിലെ വാഹനങ്ങൾ തൃപ്പാദപുരം – കുശമുട്ടം – കല്ലിംഗൽ വഴി ബെെപ്പാസിലെത്തി തിരുവനന്തപുരം, ആറ്റിങ്ങൽ ഭാഗങ്ങളിലേക്കു പോകേണ്ടതാണ്.

- Advertisement -

• നിർദ്ദേശിച്ചിട്ടുളള പാർക്കിംഗ് സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്കു ചെയ്യേണ്ടതാണ്. അനധികൃതമായും ഗതാഗതതടസ്സം സൃഷ്ടിച്ചും പാർക്കു ചെയ്യുന്ന വാഹനങ്ങളെ റിക്കവറി ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കുന്നതാണ്.
• വിമാനത്താവളത്തിലേക്കും റെയിൽവെ സ്റ്റേഷനിലേക്കും കഴക്കൂട്ടം വഴി വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കേണ്ടതാണ്.

• തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കുക. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിനായി പൊതുജനങ്ങൾക്ക് 0471- 2558731, 9497930055 എന്നീ ഫോൺ നമ്പരുകളിൽ‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment