സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ കണ്ണൂർ ജില്ലാ ടീമിന് ഇന്ന് ( ജനുവരി 19) സ്വീകരണം നൽകും. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉച്ചക്ക് 2 മണിക്ക് ജില്ലാ അതിർത്തിയായ മാഹിയിൽ നിന്ന് സ്വീകരിച്ച് തലശ്ശേരി, ധർമ്മടം മുഴപ്പിലങ്ങാട് എടക്കാട് ചാല, താഴെചൊവ്വ, മേലെ ചൊവ്വ വഴി കാൾടെക്സിൽ എത്തി വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ആനയിച്ച് 4 മണിയോടെ ടൗൺ സ്ക്വയറിൽ സ്വീകരണം നൽകും .
കണ്ണൂർ ടൗൺ സ്ക്വയറിൽ നൽകുന്ന സ്വീകരണ പരിപാടിയിൽ പുരാവസ്തു – പുരാരേഖാ, രജിസ്ട്രേഷൻ വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജനപ്രതിനിധികൾ സാമൂഹിക – സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
