ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗി ആശുപത്രിയിലെ മരത്തില്‍ കയറി താഴേക്കു ചാടി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്നു വൈകിട്ടാണ് സംഭവം. 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷനാണ് മരിച്ചത്. ഒ പി ബ്ലോക്കിനു പിറകിലുള്ള മരത്തില്‍ നിന്നാണ് ഇയാൾ ചാടിയത്.
വൈകിട്ട് മൂന്നരക്ക് ആണ് സംഭവം നടന്നത്. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അന്വേഷണം ഊര്‍ജിതമാക്കിയതായി മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു.
