ഓർക്കുക
ജനുവരി 21 നാണ് ഔദ്യോഗിക ഉദ്ഘാടനം
*പ്രായം 18 നും 30 നും ഇടയിലാണ്.
അപേക്ഷ കൊടടുക്കുന്ന ദിവസത്തെ പ്രായം ആണ് കണക്കാക്കുക.
*വാർഷിക വരുമാനം ഒരു ലക്ഷം രൂപയാണ്. ഇത് അഞ്ചു ലക്ഷം രൂപയാക്കി മാറ്റാനുള്ള നിർദ്ദേശം പോയിട്ടുണ്ട്.
*യോഗ്യത +2 & മുകളിൽ ആണ് എസ് എസ് എൽ സി അല്ല
*ജനന തീയ്യതി തെളിയിക്കാൻ upload ചെയ്യേണ്ടത് SSLC സർട്ടിഫിക്കേറ്റിൻ്റെ Front Page ആണ്.
*ജാതി – മത ഭേദമില്ല , എല്ലാവർക്കും അപേക്ഷിക്കാം.
*ജോലിക്കു വേണ്ടി പഠിക്കുന്ന ഒരു ഉദ്യോഗാർത്ഥിയാണ് എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നൽകണം.
*വരുമാനം തെളിയിക്കുന്നതിനായി സ്വയം സാക്ഷ്യപ്പെടുത്തിയ വരുമാന സർട്ടിഫിക്കേറ്റ് നൽകണം.
*പി എസ് സി പരീക്ഷക്ക് പഠിക്കുന്നു എന്ന് തെളിയിക്കാൻ പി എസ് സി പ്രൊഫൈലിൽ അപേക്ഷിച്ച പരീക്ഷയുടെ വിവരം അപ്ലോഡ് ചെയ്യണം.
*ബാങ്ക് വിശദാംശം അപ്ലോഡ് ചെയ്യണം – ഇവിടെ ആധാർ – ബാങ്ക് ലിങ്ക് ശരിയായി വരണമെങ്കിൽ രണ്ടിലും ഒരേ പേര് വേണം. ആധാറിൽ മാറ്റമുണ്ടെങ്കിൽ ഒരു ഗസറ്റഡ് ഓഫീസറിൽ നിന്നും one & Same certificate വാങ്ങി അപ്ലോഡ് ചെയ്താൽ മതി.
*വിശദ വിവരം www.eemployment.kerala.gov.in എന്ന website ൽ ലഭ്യമാണ്.
*ഓൺലൈൻ ആയി നൽകുന്ന ആപ്ലിക്കേഷൻ, എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് പരിശോധിച്ച് അപാകത ഉണ്ടങ്കിൽ തിരുത്തുന്നതി നുള്ള അവസരം തരും.
*പരിശോധന പൂർത്തിയാക്കി അംഗീകരിച്ച അപേക്ഷകർക്ക് എല്ലാം ഉദ്ഘാടന ദിവസം തന്നെ ബാങ്ക് അക്കൗണ്ടിലേക്ക് തുക ക്രഡിറ്റ് ചെയ്യും – ഒരു വർഷം വരെ ഇതു ലഭിക്കും.
*പി എസ് സി ക്കു പഠിക്കുന്നവർക്കു മാത്രമല്ല ഈ പദ്ധതി വഴി അപേക്ഷ സമർപ്പിക്കാൻ കഴിയുക, മറിച്ച്
Skill Enhanced Programme ൻ്റെ ഭാഗമായി നടത്തുന്ന കോഴ്സുകൾക്ക് പഠിക്കുന്നവർക്കും അപേക്ഷിക്കാം.
ഉദാഹരണത്തിന് ബി എസ് സി കഴിഞ്ഞ കുട്ടി ടാലി പഠിക്കുമ്പോൾ
കമ്പ്യൂട്ടർ പഠിച്ച കുട്ടി ഓട്ടോ കാർഡ് പഠിക്കുമ്പോൾ തുടങ്ങി Additional Skill Enhance മെൻ്റുമായി ബന്ധപ്പെട്ട എല്ലാ കോഴ്സുകൾക്കും ഈ സ്കോളർഷിപ്പ് ലഭിക്കും.
*ഇത്തരം കോഴ്സു പഠിക്കുന്നവർ പ്രസ്തുത സ്ഥാപന മേധാവി യിൽ നിന്നും കത്തു കൂടി ഹാജരാക്കണം.
