വാർത്തകൾ ഒറ്റനോട്ടത്തിൽ

At Malayalam
1 Min Read

*ഉപയോഗ ശൂന്യമായ മദ്യക്കുപ്പികൾ തിരികെ ഔട്ട്ലെറ്റിൽ നൽകിയാൽ 20 രൂപ നൽകും, ഡെപ്പോസിറ്റ് രൂപ ഈടാക്കുന്നത് സെപ്റ്റംബർ മുതൽ പുതിയ പ്രഖ്യാപനവുമായി മന്ത്രി എം ബി രാജേഷ്.

*കാസ്റ്റിംഗ് കൗച്ച് ആരോപണത്തിൽ യാതൊരു കഴമ്പുമില്ലെന്നും ആരോപണം നിഷേധിച്ചും നടൻ വിജയ് സേതുപതി.

*ഓണക്കാലത്ത് സർക്കാരിൻ്റെ വലിയ ആശ്വാസം. സപ്ലൈകോയിൽ സബ്‌സിഡി വെളിച്ചെണ്ണ ലിറ്ററിന് 349 രൂപയ്ക്ക് ലഭിക്കും.

*തിരുവനന്തപുരത്തെ മുൻ ഡി സി സി പ്രസിഡൻ്റ് പാലോട് രവിയെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെ തൃശൂരിലെ മുൻ ഡി സി സി ജനറൽ സെക്രട്ടറിയെ പാർട്ടിയിൽ നിന്നു പുറത്താക്കി കോൺ​ഗ്രസ്.

- Advertisement -

*അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് വൈകാതെ ജാമ്യം ലഭിച്ചേക്കും; ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സർക്കാർ എതിർക്കില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷായുടെ ഉറപ്പ്.

*കേരള സര്‍വകലാശാലയിലെ അധികാരത്തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍. സസ്‌പെന്‍ഷനിലായ റജിസ്ട്രാര്‍ കെ എസ് അനില്‍ കുമാര്‍ സര്‍വകലാശാലയില്‍ അനധികൃതമായി പ്രവേശിക്കുന്നതിനെതിരെ പൊലീസിനെ സമീപിക്കുമെന്നു വി സി പറയുന്നു.

*കൊലക്കേസിലെ പ്രതി കൊടി സുനിക്ക് ജയിലിൽ നിന്ന് കോടതിയിലേക്ക് പോകുന്നതിനിടെ മദ്യം വാങ്ങി നൽകിയ മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ.

*മലയാളി കന്യാസ്ത്രീകൾക്ക് അനുകൂല വെളിപ്പെടുത്തലുമായി കൂടെയുണ്ടായിരുന്ന പെൺകുട്ടി. ബജ്റംഗ് ദൾ പ്രവർത്തകർ പറഞ്ഞത് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതന്ന് പെൺകുട്ടി പറയുന്നു.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment