ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറു വർഷത്തിലൊരിക്കൽ നടക്കുന്ന മുറജപത്തിന് സമാപനം കുറിച്ചുകൊണ്ട് ബുധാനാഴ്ച (14) നടക്കുന്ന ലക്ഷദീപം തൊഴാനെത്തുന്ന ഭക്തർക്ക് കർശന നിയന്ത്രണങ്ങൾ. ഓൺലൈനായി പാസെടുത്ത് വരുന്നവർക്ക് വൈകിട്ട് 4.30 നും 6.30 നും ഇടയിൽ ക്ഷേത്രത്തിലേക്ക് പ്രവേശനം. രാത്രി 8.30നാണ് ലക്ഷദീപത്തിന്റെ ഭാഗമായ പൊന്നുംശീവേലി. പാസിന്റെ പ്രിന്റ് ഔട്ട് കയ്യിൽ കരുതണം. ആധാർ കാർഡും വേണം.
ബാഗ്, കുട, ക്യാമറ, ഹെഡ്ഫോൺ, റിമോട്ട് കീ, സ്മാർട്ട് വാച്ച്, മൊബൈൽ ഫോൺ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളൊന്നും പാടില്ല. സാധാരണ ഇതെല്ലാം സൂക്ഷിക്കാൻ ക്ഷേത്രത്തിന്റെ എല്ലാ നടകളിലും സൗകര്യമുണ്ട്. എന്നാൽ അന്നേ ദിവസത്തെ തിരക്ക് കാരണം ഇത് സാദ്ധ്യമാകില്ല. 25,000ത്തോളം ഭക്തരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
