2 ദിവസം ഗതാഗത നിയന്ത്രണം

At Malayalam
2 Min Read

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ( ജനുവരി10) രാത്രി 7 മണി മുതൽ 11.30 വരെയും നാളെ രാവിലെ 7 മുതൽ വെെകുന്നേരം 6 വരെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് രാത്രി 7 മുതൽ 11.30 വരെ ഡൊമസ്റ്റിക് എയർപോർട്ട് – ശംഖുമുഖം – ആൾസെയിന്റ്സ് – ചാക്ക പേട്ട – പള്ളിമുക്ക് – പാറ്റൂർ – ജനറൽ ആശുപത്രി – ആശാൻ സ്ക്വയർ – പഞ്ചാപുര – ബേക്കറി ഫ്ലെെഓവർ – പനവിള – കലാഭവൻമണി റോഡ് – വിമൻസ് കോളജ് – ഗസ്റ്റ് ഹൗസ് റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്കു ചെയ്യാൻ അനുവദിക്കില്ല.

നാളെരാവിലെ 7 മുതൽ വെെകുന്നേരം 6 വരെ വിമൻസ് കോളജ് – തെെയ്ക്കാട് – തമ്പാനൂർ ഫ്ലൈഓവർ – ചൂരക്കാട്ടുപാളയം – പവർഹൗസ് റോഡ് – തകരപ്പറമ്പ് ഫ്ലൈ ഓവർ – ശ്രീകണ്ഠേശ്വരം പാർക്ക് – എസ് പി ഫോർട്ട് – മിത്രാനന്ദപുരം – വാഴപ്പളളി റോഡിലും – അരിസ്റ്റോ ജംഗ്ക്ഷൻ – മാരാർജി ഭവൻ റോഡിലും നോർക്കാ ജംഗ്ക്ഷൻ – സംഗീതകോളജ് റോഡിലും വിമൻസ് കോളജ് – വഴുതയ്ക്കാട് – പി എച്ച് ക്യൂ – ആൽത്തറ ജംഗ്ക്ഷൻ – വെളളയമ്പലം – ടി ടി സി – ഗോൾഫ് ലിങ്ക്സ് – ഉദയപാലസ് റോഡിലും തമ്പാനൂർ ഫ്ലൈ ഓവർ – പൊന്നറ പാർക്ക് – അരിസ്റ്റോ ജംഗ്ക്ഷൻ – മോഡൽ സ്കൂൾ ജംഗ്ക്ഷൻ – പനവിള – ബേക്കറി ഫ്ലെെഓവർ – പഞ്ചാപുര – ആശാൻ സ്ക്വയർ – ജനറൽ ആശുപത്രി – പാറ്റൂർ – പള്ളിമുക്ക് – പേട്ട – ചാക്ക – ആൾസെയിന്റ്സ് – ശംഖുമുഖം – ഡൊമസ്റ്റിക് എയർപോർട്ട് റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്കു ചെയ്യാൻ അനുവദിക്കില്ല.

ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള റോഡുകളിൽ വാഹനങ്ങൾ പാർക്കു ചെയ്യാൻ പാടില്ലാത്തതും അത്തരത്തിൽ പാർക്കു ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും തിരുവനന്തപുരം സിറ്റി പൊലിസ് അറിയിച്ചു.

- Advertisement -

വിമാനത്താവളത്തിലേക്കും റെയിൽവെ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കേണ്ടതാണ്. തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും ട്രാഫിക് ക്രമീകരണങ്ങളുടെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി 0471 – 2558731, 9497930055 എന്നീ നമ്പരുകളിൽ‍ ബന്ധപ്പെടാവുന്നതുമാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment