‘എങ്കി എന്നോട് പറ, കേരളം പിന്നാക്കമാന്ന് ‘: കേരളത്തെ കളിയാക്കി ജോർജ് കുര്യൻ

At Malayalam
1 Min Read

കേരള സംസ്ഥാനം എല്ലാ കാര്യത്തിലും പിന്നാക്കമാണെന്ന് സമ്മതിച്ചാൽ കേന്ദ്രത്തിൽ നിന്ന് സഹായം വാങ്ങി നൽകാമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. സമ്മതിച്ചാൽ മാത്രം പോര, അത് പരസ്യമായി പ്രഖ്യാപിക്കുക കൂടി വേണം അദ്ദേഹത്തിന്. നിലവിൽ പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് സഹായം നൽകുന്നത്. കേരളം നിലവിൽ പല കാര്യങ്ങളിലും മുന്നാക്കമാണല്ലോ എന്ന് ‘ ആക്കി ‘പറയുകയും ചെയ്തു കുര്യച്ചൻ.

വയനാടിന് ഒന്നും കിട്ടിയില്ലല്ലോ എന്ന മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. വിദ്യാഭ്യാസ, സാമൂഹിക, അടിസ്ഥാന സൗകര്യങ്ങളിൽ കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ പിന്നിലാണെന് പറഞ്ഞാൽ താൻ ഇടപെട്ട് കേന്ദ്രസഹായം വാങ്ങിത്തരാം. അങ്ങനെ പറഞ്ഞാൽ ഒരു കമ്മിഷൻ വന്ന് പരിശോധന നടത്തി കേന്ദ്രത്തിനു റിപ്പോർട്ടു നൽകും. ആ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേരളത്തിനു സഹായവും കിട്ടും. ഇങ്ങനെ സഹായം കിട്ടാനുള്ള വഴി കൃത്യമായി പറഞ്ഞു കൊടുത്തിട്ടാണ് കേന്ദ്രമന്ത്രി അവിടെ നിന്നു പോയത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment