തിരുവനന്തപുരത്തെ കോർപ്പറേഷൻ വാർഡ് കൗൺസിലർ ആർ ശ്രീലേഖയുമായി അടുത്തിടെ ഓഫിസിൻ്റെ പേരിലുണ്ടായ തർക്കത്തെ തുടർന്നാണ് അദ്ദേഹം ഓഫിസ് മാറാൻ തീരുമാനിച്ചത്.
മണ്ഡലത്തിലെ മരുതംകുഴിയിലേക്ക് ഓഫിസ് മാറാനാണ് തീരുമാനം. ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ വാടകയ്ക്കു പ്രവർത്തിക്കുന്ന എം എൽ എ ഓഫിസ് ഒഴിയണമെന്ന് ആർ ശ്രീലേഖ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം പ്രശാന്ത് നിരസിച്ചതോടെ ഓഫിസ് പ്രശ്നം രാഷ്ട്രീയ തർക്കമായി മാറി.
ചർച്ചക്കും തർക്കത്തിനും ഇല്ലെന്നും ഓഫീസ് മാറാൻ തീരുമാനിച്ചു എന്നും എം എൽ എ ഇന്നലെ അറിയിച്ചു.
