കുടിശിക നിവാരണം ഇന്നു മുതൽ ഫെബ്രുവരി 28വരെ

At Malayalam
2 Min Read

സഹകരണ ബാങ്കുകളിലെ വായ്പാകുടിശ്ശിക നിവാരണത്തിനായുള്ള ഒറ്റത്തവണ തീർപ്പാക്കൽപദ്ധതി പ്രഖ്യാപിച്ചു. ഇന്ന് (ജനുവരി 1) മുതൽ ഫെബ്രുവരി 28 വരെയാണ് പദ്ധതി ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സഹകരണ വകുപ്പു മന്ത്രി വി എൻ വാസവൻ അറിയിച്ചു.

സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള പ്രാഥമിക സഹകരണ സംഘങ്ങൾക്കും ബാങ്കുകൾക്കുമാണ് നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2026 ബാധകം. മരണപ്പെട്ടവർ, മാരകരോഗങ്ങൾ ബാധിച്ചവർ എന്നിവരുടെ വായ്പ്പകൾ തീർപ്പാക്കാനും വരുമാനദാതാവ് മരിച്ച സംഭവങ്ങൾ ഉണ്ടെങ്കിൽ അത്തരം വായ്പകളിലടക്കം പ്രത്യേക ഇളവുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ നിരവധിയായ കുടിശ്ശികകാർക്ക് ആശ്വാസവും ബാങ്കുകളിലെ കുടിശ്ശിക കുറയ്ക്കുവാനും മുൻകാലങ്ങളിൽ കഴിഞ്ഞിട്ടുണ്ട്. സഹകാരികൾ പരമാവധി ഈ അവസരം ഉപയോഗിക്കണമെന്നും മന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു.

പക്ഷാഘാതംമൂലമോ അപകടംമൂലമോ ശരീരം തളർന്ന് കിടപ്പായവർ, ചികിത്സിച്ച് മാറ്റാൻ കഴിയാത്ത മാനസികരോഗം, ക്ഷയരോഗം എന്നിവ ബാധിച്ചവർ ഈ രോഗങ്ങൾ ബാധിച്ചവരുടെ കുടുംബാംഗങ്ങളായിട്ടുള്ളവർ, അവരുടെ ചികിത്സ വായ്പ്പക്കാരന്റെ സംരക്ഷണത്തിൽ ആയിരിക്കുന്നവർ, മാതാപിതാക്കൾ മരണപ്പെട്ടശേഷം മാതാപിതാക്കൾ എടുത്ത വായ്പ്പ തങ്ങളുടെ ബാധ്യതയായി നിലനിൽക്കുന്ന കുട്ടികൾ തുടങ്ങിയവരുടെ വായ്പ്പകൾ തുടങ്ങി ഓരോ വായ്പ്പക്കാരന്റെയും സ്ഥിതി കണക്കിലെടുത്ത് പരമാവധി ഇളവുകളോടെ തീർപ്പാക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളിൽ നിന്ന് വായ്പ്പയെടുത്തവർക്ക് ഇളവുകളോടെ ഒറ്റത്തവണയായി കുടിശ്ശിക അടച്ചു തീർക്കുന്നതിന് ഇന്നു മുതൽ സാധിക്കും.

ഈ പദ്ധതി പ്രകാരം പലിശയിൽ പരമാവധി 50 ശതമാനം വരെ ഇളവ് ലഭിക്കും. ക്യാഷ് ക്രഡിറ്റ്, ഓവര്‍ഡ്രാഫ്റ്റ് വായ്പ്പകള്‍ക്കും ഇളവുകള്‍ ബാധകമാക്കിയിട്ടുണ്ട്. സ്വർണ്ണ പണയ വായ്പ്പ, നിക്ഷേപത്തിന്മേലുളള വായ്പ്പ എന്നിവ ഒഴികെയുള്ള എല്ലാത്തരം കുടിശ്ശികയുള്ള വായ്പ്പകളും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എം എസ് എസ്, എം ഡി എസ്, ജി ഡി സി എസ് എന്നിവയ്ക്കും ആനുകൂല്യം ലഭ്യമാണ്. പദ്ധതി കാലാവധി അവസാനിച്ചതിനുശേഷം കടിശ്ശികയാകുന്ന തുക സാധാരണ വായ്പ്പയായി പരിഗണിച്ച് പലിശയില്‍ ഇളവ് അനുവദിക്കാവുന്നതാണ്.

- Advertisement -

കുടിശ്ശിക ആയ വായ്പ്പകള്‍ക്ക് പുറമേ കൃത്യമായി വായ്പ്പ തിരിച്ചടയ്ക്കുന്നവർക്കും ഇളവ് ലഭിക്കുന്നതിന് അവസരമുണ്ട്. വായ്പ്പാ തവണ കൃത്യമായി അടച്ചുവന്ന വായ്പ്പക്കാര്‍ക്ക് അവര്‍ അടച്ച പലിശയില്‍ 10 ശതമാനം വരെ ഇളവ് അനുവദിക്കുമെന്നും മന്ത്രിയുടെ ഓഫിസിൽ നിന്ന് അറിയിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment