സോണിയ ഗാന്ധി – ഉണ്ണികൃഷ്ണൻ പോറ്റി വിവാദത്തിൽ കോൺഗ്രസിനെതിരെ ഒളിയമ്പെയ്ത് കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. സോണിയ ഗാന്ധിയുമായി ഉണ്ണികൃഷ്ണൻ പോറ്റി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ പ്രതിയാണെന്ന് അറിഞ്ഞിട്ടാണോ കൊണ്ടുപോയതെന്ന് കൊണ്ടുപോയവർ പറയട്ടെയെന്നാണ് പി ജെ കുര്യൻ പ്രതികരിച്ചു.
തന്റെ വീട്ടിൽ ഗേയ്റ്റും പട്ടിയും ഇല്ലയെന്നും ആർക്കുവേണമെങ്കിലും തന്റെ വീട്ടിൽ വന്ന് തന്നെ കാണാമെന്നും പി ജെ കുര്യൻ പറഞ്ഞു. അതേസമയം പി ജെ കുര്യൻ്റെ പഞ്ചായത്തായ പുറമുറ്റത്ത് യു ഡി എഫ് ഭരണം നഷ്ടപ്പെടാൻ കാരണം പിജെ കുര്യനാണെന്നും പരാതി ഉയരുന്നുണ്ട്. അവിടേയും പ്രാദേശിക പോര് രൂക്ഷമാണെന്നാണ് വിവരം. പി ജെ കുര്യൻ്റെ പിടിവാശിയാണ് പരാജയത്തിന് കാരണമെന്നാണ് വിലയിരുത്തൽ.
പഞ്ചായത്തിൽ എൽ ഡി എഫാണ് അധികാരത്തിലെത്തിയത്.
