ചെല്ലുന്നിടത്തെല്ലാം കേറി മുട്ടയിട്ട് നടക്കുന്ന രാഷ്ട്രീയക്കാരനാണ് രാഹുൽ : വെള്ളാപ്പള്ളി

At Malayalam
1 Min Read

അപമര്യാദയായി പെരുമാറിയെന്ന യുവതികളുടെ ആരോപണത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത വിമർശനവുമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

രാഹുലിന്‍റേത് പൊയ്മുഖമാണെന്നും അയാൾ സ്ത്രീ തൽപരനാണ് എന്നുമാണ് വരുന്ന വാർത്തകളിൽനിന്ന് മനസ്സിലാകുന്നതെന്നും വെള്ളാപ്പള്ളി മാധ്യപ്രവർത്തകരോട് പറഞ്ഞു. രാഷ്ട്രീയത്തിലായാലും പൊതുപ്രവർത്തനത്തിലായാലും സ്വഭാവശുദ്ധി ഉണ്ടാകണം. രാഹുൽ മാങ്കൂട്ടത്തിലിനെക്കുറിച്ചുള്ള കമന്‍റുകൾ ടി വിയിൽ കേൾക്കുമ്പോൾ സ്വഭാവ ശുദ്ധി അശേഷം ഇല്ല എന്നുമാത്രമല്ല, ചെല്ലുന്നിടത്തെല്ലാം കേറി മുട്ടയിട്ട് നടക്കുന്ന രാഷ്ട്രീയക്കാരനാണ് രാഹുൽ എന്നുമാണ് മനസിലാക്കേണ്ടത്.

കാണുന്നതെല്ലാം പൊയ്മുഖവും സ്ത്രീ തൽപരനുമാണ് എന്ന് വാർത്തകളിൽനിന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. വല്യ കൊമ്പനാനയായി നിന്ന ആളല്ലേ, ഇപ്പോൾ രണ്ട് കൊമ്പും ഒടിഞ്ഞ് കാലും ഒടിഞ്ഞ് കിടക്കുകയല്ലേ. പെൺവിഷയത്തിൽ എം എൽ എ സ്ഥാനം വരെ ഉപേക്ഷിക്കേണ്ട ദുരവസ്ഥയിലേക്ക് എത്തിയില്ലേ എന്നും വെള്ളാപ്പള്ളി ചോദിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment