തങ്ക അങ്കി ഘോഷയാത്രയ്ക്കു ഇന്ന് (ഡിസംബർ 23), വെള്ളിയാഴ്ച ശബരിമലയിലെത്തും

At Malayalam
4 Min Read

മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്കു ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ഇന്ന് (ഡിസംബർ 23) രാവിലെ ഏഴിന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് പുറപ്പെടും. ഡിസംബർ 27 ന് രാവിലെ 10.10 നും 11.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് ഈ വർഷത്തെ മണ്ഡലപൂജ.

തിരുവിതാംകൂർ മഹാരാജാവ് അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാർത്താനായി സമർപ്പിച്ചതാണ് തങ്ക അങ്കി. ഡിസംബർ 26 ന് വൈകിട്ട് ശബരിമല സന്നിധാനത്ത് തങ്ക അങ്കി ഘോഷയാത്ര എത്തും. തങ്ക അങ്കി അയ്യപ്പവിഗ്രഹത്തിൽ ചാർത്തിയുള്ള ദീപാരാധന അന്നു വൈകിട്ടു നടക്കും. 27 ന് പകൽ തങ്കഅങ്കി ചാർത്തിയുള്ള മണ്ഡലപൂജയും നടക്കും. 27 ന് രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡല മഹോത്സവത്തിന് സമാപനം കുറിച്ചു ശബരിമല നട അടയ്ക്കും. പിന്നീട് മകരവിളക്ക് മഹോത്സവത്തിനായി 30 ന് നട വീണ്ടും തുറക്കും.

തങ്ക അങ്കി ഘോഷയാത്ര എത്തുന്ന സ്ഥലങ്ങളും സമയവും എന്ന ക്രമത്തിൽ ചുവടെ

ഇന്ന് രാവിലെ 7 ന് ആറന്മുള പാർഥസാരഥി ക്ഷേത്രം (ആരംഭം). 7.15 ന് മൂർത്തിട്ട ഗണപതി ക്ഷേത്രം. 7.30 ന് പുന്നംതോട്ടം ദേവീ ക്ഷേത്രം. 7.45 ന് ചവുട്ടുകുളം മഹാദേവക്ഷേത്രം. 8 ന് തിരുവഞ്ചാംകാവ് ദേവിക്ഷേത്രം. 8.30 ന് നെടുംപ്രയാർ തേവലശേരി ദേവി ക്ഷേത്രം. 9.30 ന് നെടുംപ്രയാർ ജംഗ്ഷൻ. 10 ന് കോഴഞ്ചേരി ടൗൺ. 10.10 ന് കോഴഞ്ചേരി ശ്രീ മുരുകാ കാണിക്ക മണ്ഡപം, 10.20 ന് തിരുവാഭരണപാത അയ്യപ്പ മണ്ഡപം കോളജ് ജംഗ്ഷൻ. 10.30 ന് കോഴഞ്ചേരി പാമ്പാടിമൺ അയ്യപ്പക്ഷേത്രം. 11 ന് കാരംവേലി. 11.15 ന് ഇലന്തൂർ ഇടത്താവളം. 11.20 ന് ഇലന്തൂർ ശ്രീഭഗവതിക്കുന്ന് ദേവീക്ഷേത്രം. 11.30 ന് ഇലന്തൂർ ഗണപതി ക്ഷേത്രം. 11.45 ന് ഇലന്തൂർ കോളനി ജംഗ്ഷൻ. 12.30 ന് ഇലന്തൂർ നാരായണമംഗലം. ഉച്ചകഴിഞ്ഞ് രണ്ടിന് അയത്തിൽ മലനട ജംഗ്ഷൻ. 2.30 ന് അയത്തിൽ കുടുംബയോഗ മന്ദിരം. 2.40 ന് അയത്തിൽ ഗുരുമന്ദിര ജംഗ്ഷൻ. 2.50 ന് മെഴുവേലി ആനന്ദഭൂദേശ്വരം ക്ഷേത്രം. 3.15 ന് ഇലവുംതിട്ട ദേവീക്ഷേത്രം. 3.45 ന് ഇലവുംതിട്ട മലനട. 4.30 ന് മുട്ടത്തുകോണം എസ് എൻ ഡി പി മന്ദിരം. 5.30 ന് കൈതവന ദേവീക്ഷേത്രം. 6 ന് പ്രക്കാനം ഇടനാട് ഭഗവതി ക്ഷേത്രം. 6.30 ന് ചീക്കനാൽ. രാത്രി 7 ന് ഊപ്പമൺ ജംഗ്ഷൻ. രാത്രി 8 ന് ഓമല്ലൂർ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രം(രാത്രി വിശ്രമം).

- Advertisement -

ഡിസംബർ 24 ന് രാവിലെ 8 ന് ഓമല്ലൂർ ശ്രീ രക്തകണ്ഠ സ്വാമി ക്ഷേത്രം(ആരംഭം). 9 ന് കൊടുന്തറ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം. 10 ന് അഴൂർ ജംഗ്ഷൻ. 10.45 ന് പത്തനംതിട്ട ഊരമ്മൻ കോവിൽ. 11 ന് പത്തനംതിട്ട ശാസ്താക്ഷേത്രം. 11.30 ന് കരിമ്പനയ്ക്കൽ ദേവിക്ഷേത്രം. 12 ന് ശാരദാമഠം മുണ്ടുകോട്ടയ്ക്കൽ എസ് എൻ ഡി പി മന്ദിരം. 12.30 ന് എൻ എസ് എസ് 78-ാം നമ്പർ ശാഖ കടമ്മനിട്ട. ഉച്ചയ്ക്ക് 1ന് കടമ്മനിട്ട ഭഗവതിക്ഷേത്രം (ഉച്ചഭക്ഷണം, വിശ്രമം). ഉച്ചകഴിഞ്ഞ് 2.15 ന് കടമ്മനിട്ട ഋഷികേശ ക്ഷേത്രം. 2.30 ന് കോട്ടപ്പാറ കല്ലേലിമുക്ക്. 2.45 ന് പേഴുംകാട് എസ് എൻ ഡി പി മന്ദിരം. 3.15 ന് മേക്കൊഴൂർ ക്ഷേത്രം. 3.45 ന് മൈലപ്ര ഭഗവതി ക്ഷേത്രം. 4.15 ന് കുമ്പഴ ജംഗ്ഷൻ. 4.30 ന് പാലമറ്റൂർ അമ്പലമുക്ക്. 4.45 ന് പുളിമുക്ക്. 5.30 ന് വെട്ടൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര ഗോപുരപ്പടി. 6.15 ന് ഇളകൊള്ളൂർ മഹാദേവക്ഷേത്രം. രാത്രി 7.15 ന് ചിറ്റൂർ മുക്ക്. രാത്രി 7.45 ന് കോന്നി ടൗൺ. രാത്രി 8 ന് കോന്നി ചിറയ്ക്കൽ ക്ഷേത്രം. രാത്രി 8.30 ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രം(രാത്രി ഭക്ഷണം, വിശ്രമം).

ഡിസംബർ 25 ന് രാവിലെ 7.30 ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രം (ആരംഭം). 8 ന് ചിറ്റൂർ മഹാദേവ ക്ഷേത്രം. 8.30 ന് അട്ടച്ചാക്കൽ. 9 ന് വെട്ടൂർ ക്ഷേത്രം (പ്രഭാതഭക്ഷണം). 10.30 ന് മൈലാടുംപാറ, 11 ന് കോട്ടമുക്ക്. 12 ന് മലയാലപ്പുഴ ക്ഷേത്രം. 1 ന് മലയാലപ്പുഴ താഴം. 1.15 ന് മണ്ണാറക്കുളഞ്ഞി. 3 ന് തോട്ടമൺകാവ് ക്ഷേത്രം. 3.30 ന് റാന്നി രാമപുരം ക്ഷേത്രം (ഭക്ഷണം, വിശ്രമം). 5.30 ന് ഇടക്കുളം ശാസ്താക്ഷേത്രം. 6.30 ന് വടശേരിക്കര ചെറുകാവ്. രാത്രി 7 ന് വടശേരിക്കര പ്രയാർ മഹാവിഷ്ണു ക്ഷേത്രം. രാത്രി 7.45 ന് മാടമൺ ക്ഷേത്രം. രാത്രി 8.30 ന് പെരുനാട് ശാസ്താ ക്ഷേത്രം (രാത്രി ഭക്ഷണം, വിശ്രമം).

ഡിസംബർ 26 ന് രാവിലെ 8 ന് പെരുനാട് ശാസ്താ ക്ഷേത്രം (ആരംഭം). 9 ന് ളാഹ സത്രം. 10 ന് പ്ലാപ്പള്ളി. 11 ന് നിലയ്ക്കൽ ക്ഷേത്രം. ഉച്ചയ്ക്ക് 1 ന് ചാലക്കയം. 1.30 ന് പമ്പ (വിശ്രമം). പമ്പയിൽ നിന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് ശരംകുത്തിയിൽ എത്തിച്ചേരും. ഇവിടെ നിന്നും ആചാരപൂർവം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി 6.30 ന് ദീപാരാധന നടക്കും. 27 ന് ഉച്ചയ്ക്ക് തങ്ക അങ്കി ചാർത്തി മണ്ഡല പൂജയും നടക്കും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment