കേരള ഫിലിം മാർക്കറ്റിന് ഇന്ന് തുടക്കം

At Malayalam
1 Min Read
Screenshot

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചലച്ചിത്ര മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മൂന്നാമത് കേരള ഫിലിം മാർക്കറ്റിന് ഇന്ന് (ഞായർ) തുടക്കമാകും.

ഡിസംബർ 16 വരെ തിരുവനന്തപുരം സൗത്ത് പാർക്ക് ഹോട്ടലിൽ നടക്കുന്ന ഫിലിം മാർക്കറ്റ് രാവിലെ 10 ന് കെ എസ് എഫ് ഡി സി ചെയർമാൻ കെ മധുവിന്റെ അദ്ധ്യക്ഷതയിൽ അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ ഉദ്ഘാടനം ചെയ്യും. ജെ സി ഡാനിയേൽ അവാർഡ് ജേതാവും സംവിധായകനുമായ ടി വി ചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുക്കും.

മലയാള സിനിമയ്ക്കും മറ്റ് പ്രാദേശിക സിനിമകൾക്കും അന്താരാഷ്ട്ര വാണിജ്യ സാധ്യതകൾ തുറന്നുനൽകുക, അന്താരാഷ്ട്ര ക്രിയേറ്റീവ് ഫിനാൻഷ്യൽ സഹകരണം സാധ്യമാക്കുക, സിനിമാ വ്യവസായം, സാങ്കേതിക വിദ്യ എന്നിവയിലെ ഏറ്റവും നൂതന വിജ്ഞാനം പങ്കുവയ്ക്കുക എന്നിവയാണ് കേരള ഫിലിം മാർക്കറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment