ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലത്തു നിന്ന്
( ഇലക്ട്രിക് പോസ്റ്റുകൾ, ടെലിഫോൺ പോസ്റ്റുകൾ, റോഡുകൾ, സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ സ്ഥലങ്ങൾ) പ്രചാരണബോർഡ് പിടിച്ചെടുത്താൽ ഒരെണ്ണത്തിന് 5,000 രൂപയും എടുത്തുമാറ്റാനുള്ള ചെലവും ജി എസ് ടിയുമാണ് പിഴ.
പൊതുസ്ഥലത്തെ പ്രചാരണബോർഡ് പിടിച്ചെടുത്താൽ സ്ഥാനാർത്ഥികളെ കാത്തിരിക്കുന്നത് പിഴ, പിഴ കൂടിയാലോ വരാൻപോകുന്നത് കനത്ത പണിയും.
ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലത്തുനിന്ന് സ്ഥാനാർഥിയുടെ പ്രചാരണബോർഡ് പിടിച്ചെടുത്താൽ ഒരെണ്ണത്തിന് 5,000 രൂപയും അത് എടുത്തുമാറ്റാനുള്ള ചെലവും ജി എസ് ടിയുമാണ് പിഴ. ഇത്തരത്തിൽ അഞ്ച് ബോർഡുകൾ പിടിച്ചെടുത്താൽ സ്ഥാനാർത്ഥികൾക്ക്, ജയിച്ചാലും പരമാവധി ചെലവഴിക്കാവുന്ന തുക ആയ 25,000 രൂപ മറികടക്കുന്നതോടെ അയോഗ്യതയ്ക്ക് കാരണമാകും.
