ബി എസ് സി നഴ്‌സിംഗ് : ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ്

At Malayalam
0 Min Read

2025 – 26 അദ്ധ്യയന വർഷത്തെ ബി എസ് സി നഴ്‌സിംഗ് കോഴ്‌സിന് പുതിയതായി പ്രവേശനത്തിന് ഉൾപ്പെടുത്തിയ കോളജിലേക്കും നിലവിലുള്ള നഴ്‌സിംഗ് കോളജുകളിലേക്കും പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് നവംബർ 13 ന് നടത്തും. 

www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ നവംബർ 13 ഉച്ചയ്ക്ക് 1 മണി വരെ ഓൺലൈനായി പുതിയ കോളജ് ഓപ്ഷനുകൾ സമർപ്പിക്കണം. മുൻ അലോട്ട്‌മെന്റുകൾ വഴി ഏതെങ്കിലും കോളജുകളിൽ പ്രവേശനം നേടിയവർ ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കുന്നതിന് അതത് കോളജുകളിൽ നിന്നും ഓൺലൈനായി ലഭിച്ച പുതിയ നിരാക്ഷേപപത്രം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471 – 2560361, 362, 363, 364, www.lbscentre.kerala.gov.in.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment