തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ആദ്യഘട്ടം ഈ മാസം 25 നുള്ളിൽ കേരളത്തിൽ പൂർത്തിയാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ : രത്തൻ യു കേൽക്കർ. ആദ്യഘട്ടമായ എന്യൂമറേഷൻ ഫോം വിതരണം 25 നുള്ളിൽ പൂർത്തിയാക്കും.
എന്യൂമറേഷൻ ഫോം വിതരണത്തിൽ ആറാം ദിവസമായ ഞായറാഴ്ചയും നല്ല പുരോഗതിയുണ്ടായി. 25 നുള്ളിൽ എന്യൂമറേഷൻ ഫോം വിതരണം ബി എൽ ഒമാർ പൂർത്തീകരിക്കണം. ബി എൽ ഒമാരുടെ പ്രകടനം ഇ ആർ ഒമാരും എ ഇ ആർ ഒമാരും ബി എൽ ഒ സൂപ്പർവൈസർമാരും നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യം ജില്ലാ കളക്ടർമാർ ഉറപ്പു വരുത്തണം. ഇതുവരെ ഏകദേശം 64,45,755 പേർക്ക് (23.14%) എന്യൂമറേഷൻ ഫോം വിതരണം ചെയ്തുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
