അർബുദരോഗികള്‍ക്ക് കീമോതെറാപ്പി, റേഡിയേഷന്‍ ചികിത്സാവശ്യങ്ങള്‍ക്കായി സംസ്ഥാനത്തെ ഏത് ആശുപത്രികളിലേക്കും കെ എസ് ആര്‍ ടി സി ഓര്‍ഡിനറി മുതല്‍ സൂപ്പര്‍ ഫാസ്റ്റ് വരെയുള്ള എല്ലാ ബസുകളിലും സൗജന്യ യാത്രാനുമതി നൽകിയതായി മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു. ഇത് സ ബന്ധിച്ച ഉത്തരവിറക്കിയതായും മന്ത്രി. കൂടാതെ ദീര്‍ഘദൂര സര്‍വീസുകളിലെ ഉയര്‍ന്ന ക്ലാസുകളിലുള്ള ബസുകളിലെ യാത്രികരായ കുട്ടികള്‍ക്ക് ഗിഫ്റ്റ് ബോക്സ് നല്‍കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. വരുന്ന ആറ് മാസക്കാലവും ഇത്തരത്തിൽ കുട്ടികള്‍ക്ക് ഗിഫ്റ്റ് ഡോക്സ് നല്‍കും.
ഒരു കളർ ബുക്ക്, ഒരു പെട്ടിയിൽ കളര്‍ പെന്‍സില്‍, വീര്‍പ്പിക്കുമ്പോൾ ഐ ലൗ കെ എസ് ആര്‍ ടി സി എന്ന് രേഖപ്പെടുത്തിയിട്ടുള്ള ബലൂണ്‍, ടിഷ്യു പേപ്പര്‍, അഞ്ച് മിഠായി എന്നിവ അടങ്ങിയതാണ് സമ്മാനപ്പൊതി.
