മലയാളദിന – ഭരണഭാഷാവാരാഘോഷം : സംസ്ഥാനതല ഉദ്ഘാടനം നവംബർ 1 ന്

At Malayalam
0 Min Read

മലയാളദിനാഘോഷത്തിന്റേയും ഭരണഭാഷാവാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്നിന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചീഫ് സെക്രട്ടറി ഡോ : എ ജയതിലക് ജീവനക്കാർക്ക് ഭരണഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ചടങ്ങിൽ പ്രമുഖ വ്യക്തികളെ സർക്കാർ ആദരിക്കും.

എല്ലാ ഉദ്യോഗസ്ഥരും കേരളീയ രീതിയിലുള്ള വസ്ത്രം ധരിച്ച് ചടങ്ങിൽ പങ്കെടുക്കണമെന്നും ഉദ്യോഗസ്ഥ – ഭരണപരിഷ്‌ക്കാര വകുപ്പിന്റെ സർക്കുലറിൽ നിർദേശമുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment