തൃശ്ശൂരിലെ ചാലക്കുടി കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും മലക്കപ്പാറയിലേക്കു പോയ ഇന്നലത്തെ അവസാന ബസിനു നേരേ മലക്കപ്പാറ സെറ്റിൽമെന്റ് കോളനിയുടെ സമീപത്തു വച്ച് കാട്ടാന ആക്രമണമുണ്ടായി.
ബസിൽ 12 യാത്രക്കാര്യം കണ്ടക്ടർ, ഡ്രൈവർ എന്നിവരും ഉണ്ടായിരുന്നു. കാട്ടാന ആക്രമണത്തിൽ അപകടം ഒന്നും ഉണ്ടായതായി വിവരമില്ല. ആക്രമണത്തെ തുടർന്ന് ബസിന്റെ ടയർ ഓടയിൽ കുടുങ്ങിപ്പോയതിനാൽ യാത്രക്കാരെ വനം വകുപ്പിൻ്റെ വാഹനത്തിൽ സ്ഥലത്തു നിന്നും മാറ്റിയിട്ടുണ്ട്.
