മണ്ണാർക്കാട് കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തവും രണ്ടു ലക്ഷം പിഴയും

At Malayalam
1 Min Read

മണ്ണാർക്കാട് നബീസ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. നോമ്പുകഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി ഫസീലയ്ക്കും ഫസീലയുടെ ഭർത്താവും നബീസയുടെ ചെറുമകനുമായ ബഷീറിനും കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

കൊലപാതക കുറ്റം, തെളിവ് നശിപ്പിക്കൽ, ​ഗൂഢാലോചന എന്നിവ സംശയാതീതമായി തെളിഞ്ഞതായി കോടതി വ്യക്തമാക്കി. മണ്ണാ൪ക്കാട് പട്ടികജാതി പട്ടികവകുപ്പ് പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോണാണ് ശിക്ഷ വിധിച്ചത്. ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും നിർണായകമായ കേസില്‍ 35 സാക്ഷികളെ വിസ്തരിച്ചു. എട്ടുവർഷം നീണ്ട നിയമപോരാട്ടങ്ങൾക്കും ഒരു വർഷം നീണ്ട വിചാരണയ്ക്കുമൊടുവിലാണ് ഇന്ന് ശിക്ഷാ വിധി വന്നിരിക്കുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment