ഒ ബി സി ഉദ്യോഗാർഥികൾക്ക് എൻഹാൻസ്‌മെൻ്റ് പ്രോഗ്രാം : അപേക്ഷകൾ 15 വരെ

At Malayalam
1 Min Read

പിന്നാക്ക സമുദായത്തിൽപ്പെട്ട (ഒ ബി സി) ഉദ്യോഗാർഥികൾക്ക് കേന്ദ്ര – സംസ്ഥാന സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള മത്സര പരീക്ഷകൾക്ക് പരിശീലനം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെൻ്റ് പ്രോഗ്രാമിലേക്ക് ഒക്ടോബർ 15 വരെ അപേക്ഷിക്കാം. പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേനയാണ് പദ്ധതിക്ക് ധനസഹായം നൽകുന്നത്.

  മെഡിക്കൽ / എഞ്ചിനീയറിംഗ് എൻട്രൻസ്, സിവിൽ സർവീസ്, ബാങ്കിങ് സർവീസ്, ഗേറ്റ് / മാറ്റ്, യു ജി സി / നെറ്റ് / ജെ ആർ എഫ് മത്സര പരീക്ഷകൾക്കുള്ള പരിശീലനം നടത്തുന്ന ഉദ്യോഗാർഥികൾ / വിദ്യാർഥികൾക്കാണ് അപേക്ഷിക്കാവുന്നത്.
www.egrantz.kerala.gov.in എന്ന സ്‌കോളർഷിപ്പ്‌ പോർട്ടൽ മുഖേന അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകൾ സന്ദർശിക്കാം. ഫോൺ – എറണാകുളം മേഖലാ ഓഫീസ് – 0484 – 2983130.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment