എയർഹോൺ ചെവി തുളക്കുന്നു ; 21 ബസുകൾക്കെതിരെ നടപടി

At Malayalam
1 Min Read

സ്വകാര്യ ബസുകളിൽ നിയമവിരുദ്ധമായി എയർഹോണുകൾ വ്യാപകമായി ഉപയോഗിക്കുന്നതിൽ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. പാലക്കാട്, തൃശൂർ ജില്ലകളിലെ സ്വകാര്യ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പു നടത്തിയ പരിശോധനയിൽ 21 ബസുകൾക്കെതിരെ നടപടിയെടുത്തു. രണ്ടു ജില്ലകളിലുമായി 75 ഓളം വാഹനങ്ങളാണ് മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചത്.

തൃശൂർ – പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ വ്യാപകമായി എയർ ഹോണുകൾ ഉപയോഗിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ റൂട്ടിലെ ബസുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ വ്യാപകമായി സംഘടിപ്പിക്കുമെന്ന് പാലക്കാട് ആർ ടി ഒ മുജീബ് അറിയിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment