ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശബരിമലയിൽ വച്ചുള്ള പരിചയമെന്ന് ജയറാം

At Malayalam
1 Min Read

ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ആരോപണ വിധേയനായ ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിൽ ചടങ്ങ് സംഘിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടൻ ജയറാം. തന്റെ വീട്ടിൽ അല്ല ദൃശ്യങ്ങളിൽ ഉള്ള പൂജ നടന്നതെന്നും ഉണ്ണികൃഷ്ണൻ പോറ്റി വിളിച്ചതനുസരിച്ച് പോയതാണെന്നും ജയറാം പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശബരിമലയിൽ വച്ചു കണ്ടുള്ള പരിചയം മാത്രമാണ്. ശബരിമലയിലെ വാതിൽ എന്നാണ് പറഞ്ഞത്. അമ്പത്തൂരിലെ ഫാക്ടറിയിൽ ആയിരുന്നു ചടങ്ങ്.

വീരമണിയെ ക്ഷണിച്ചത് താൻ ആണ്. മഹാഭാഗ്യം ആയാണ് അന്ന് കരുതിയത്. പണപ്പിരിവ് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അങ്ങനെയുള്ള കാര്യങ്ങൾ അറിയില്ലെന്നും ജയറാം പറഞ്ഞു. ജയറാം ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിനെത്തിയിരുന്നു. 2019 ലെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. ശബരിമലയിലെ ശ്രീകോവിലിൻ്റെ വാതിൽ, കട്ടിള എന്നൊക്കെ പറഞ്ഞാണ് പ്രദർശനം സംഘടിപ്പിച്ചത്.

Share This Article
Leave a comment