കൊല്ലത്ത് ബൈക്കപകടത്തിൽപ്പെട്ട യുവാവിന്റെ ബാഗിൽ നിന്നും 4 കിലോ കഞ്ചാവ് കണ്ടെടുത്തു. വടക്കേവിള പട്ടത്താനം സ്വദേശി ശരൺ മോഹൻ (26 ) എന്ന യുവാവാണ് പിടിയിലായത്. പുന്നമൂട് ജംഗ്ഷനിൽ ഉള്ള ബസ് സ്റ്റോപ്പിന്റെ സമീപത്തു നിന്നും ശരൺ മോഹനെ എക്സൈസ് കണ്ടെത്തുമ്പോൾ വാഹനാപകടത്തിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു. ശരൺ മോഹന്റെ കൈവശം ഉണ്ടായിരുന്ന ബാഗിൽ നിന്നാണ് 4.048 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്.
പരിക്കേറ്റ ശരൺ മോഹനനെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിക്കുകയും ഡോക്ടറുടെ നിർദ്ദേശ പ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് എക്സൈസ് സംഘം കൊണ്ടുപോവുകയും ചെയ്തു. കൊല്ലത്ത് ചില്ലറ വിൽപ്പനയ്ക്കായി ബുള്ളറ്റിൽ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.
