നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ ചെന്നൈയിലെ വസതിക്ക് ബോംബ് ഭീഷണി. ഡി ജി പി ഓഫീസില്‍ ഇ – മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടര്‍ന്ന് വിജയ്‌യുടെ വീട്ടില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കരൂരില്‍ വിജയ് നടത്തിയ റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് നാല്‍പത് പേര്‍ മരിച്ചിരുന്നു. ഇതിന്റെ പേരില്‍ വിജയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് വിജയ്‌യുടെ വീടിന് നേരെ ബോംബു ഭീഷണിയും ഉണ്ടായത്..
കഴിഞ്ഞ ദിവസമാണ് വിജയ്‌യുടെ റാലിക്കിടെ വന്‍ അപകടം നടന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ആറു മണിക്കൂര്‍ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. കടുത്ത ചൂടിലും മറ്റും കാത്തുനിന്നവര്‍ക്ക് വിജയ് വെള്ളക്കുപ്പികള്‍ എറിഞ്ഞുകൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇതു പിടിക്കാന്‍ ആളുകള്‍ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത് എന്നാണ് പറയപ്പെടുന്നത്.
