സൈബർ ആക്രമണം : കെ ജെ ഷൈനിന്റെ മൊഴിയെടുത്തു

At Malayalam
0 Min Read

സി പി ഐ (എം) നേതാവ് കെ ജെ ഷൈനിന്റെ മൊഴിയെടുത്തു. ആലുവ സൈബർ പൊലീസാണ് മൊഴിയെടുത്തത്. നേരത്തെ സാമൂഹ്യ മാധ്യമങ്ങളിലും മറ്റു ചില മാധ്യമങ്ങളിലും തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങൾക്കെതിരെ ഇവർ പരാതി നൽകിയിരുന്നു.

ഇടത് എം എൽ എയുമായി ബന്ധപ്പെടുത്തി ഉയർന്ന സൈബർ പ്രചരണത്തിനെതിരെയാണ് മുഖ്യമന്ത്രിക്കും ഡി ജി പിക്കും വനിതാ കമ്മീഷനും ഷൈൻ പരാതി നൽകിയത്. രാഷ്ട്രീയമായും വ്യക്തിപരമായും തകർക്കുക എന്ന ലക്ഷ്യംവെച്ചുള്ള നെറികെട്ട രാഷ്ട്രീയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ഷൈൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment