പി വി അന്‍വര്‍ മലപ്പുറത്തെ പി സി ജോര്‍ജാണന്ന് കെ ടി ജലീല്‍

At Malayalam
1 Min Read
K.T. Jaleel

യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ രക്ഷക്കിറങ്ങിയ തൃണമൂല്‍ നേതാവ് പി വി അന്‍വറിനെ പരിഹസിച്ച് കെ ടി ജലീല്‍ എം എല്‍ എ. താന്‍ മലപ്പുറത്തെ വെള്ളാപ്പള്ളി ആണെങ്കില്‍ അന്‍വര്‍ മലപ്പുറത്തെ പി സി ജോര്‍ജ് ആണെന്നും കെ ടി ജലീല്‍ തിരിച്ചടിച്ചു.

പി കെ ഫിറോസിനെതിരായ ആരോപണത്തിലൂടെ മലബാറിലെ വെള്ളാപ്പള്ളിയാവാനാണ് കെ ടി ജലീല്‍ ശ്രമിക്കുന്നതെന്നായിരുന്നു പി വി അന്‍വറിന്റെ പരാമര്‍ശം. തന്റെ ആരോപണങ്ങള്‍ക്ക് ഫിറോസ് മറുപടി പറഞ്ഞിട്ടില്ലെന്ന് കെ ടി ജലീല്‍ പറഞ്ഞു. ജോലി, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വ്യക്തത വരുത്തിയില്ല.

മറുപടി പറയാതെ യൂത്ത് ലീഗിന്റെ നേതൃ സ്ഥാനത്തിരിക്കാന്‍ ഫിറോസിന് അവകാശമില്ല. കത്വ ഫണ്ടിന്റെ കണക്ക് പുറത്തുവിട്ടിട്ടില്ലെന്നും ജലീല്‍ ചൂണ്ടിക്കാട്ടി. അന്‍വറിനെ പോലെ ആഫ്രിക്കയില്‍ പോയി സ്വര്‍ണം എടുക്കാന്‍ തനിക്ക് കഴിയില്ലെന്നും കെ ടി ജലീല്‍ പറഞ്ഞു.

Share This Article
Leave a comment