അന്വേഷിക്കട്ടെ, സത്യം അറിയാം;മാസപ്പടി വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

At Malayalam
1 Min Read

മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായി പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിനെതിരായ എസ് എഫ്‌ ഐ ഒ അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യത്തിലാണ് മുഖ്യമന്ത്രി കടുപ്പിച്ചു മറുപടി പറഞ്ഞത്. ആദ്യ ചോദ്യത്തിന് അന്വേഷണം നടക്കുന്നുണ്ടല്ലോ, അത് നടക്കട്ടെ,അത് കഴിഞ്ഞാല്‍ വിവരം അറിയാമല്ലോ, അപ്പോ നിങ്ങള്‍ക്ക് എല്ലാം മനസിലാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

എന്നാല്‍ ഇതുസംബന്ധിച്ചു വന്ന മറ്റു ചോദ്യങ്ങളാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ഇക്കാര്യത്തിൽ പറയാനുള്ളത് പറഞ്ഞെന്നും ചോദിച്ച വ്യക്തിക്ക് കേള്‍വിക്കുറവുണ്ടോ എന്നുമായി മുഖ്യമന്ത്രി.സി എം ആര്‍ എല്ലില്‍ നിന്ന് നൽകാത്ത സേവനത്തിനു പണം വാങ്ങിയതിന്റെ പേരില്‍ താങ്കളുടെ മകളുടെ കമ്പനിയുടെ പേരില്‍ എസ് എഫ്‌ ഐ ഒയുടെ അന്വേഷണം നടക്കുന്നു എന്ന് ആവർത്തിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment