ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യതകൾ – സയന്‍സ് വിഷയത്തില്‍ പ്ലസ്ടു / പ്രീഡിഗ്രി / വി എച്ച് എസ് ഇ കോഴ്‌സ് വിജയിച്ചിരിക്കണം / അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഡൊമസ്റ്റിക്ക് നഴ്‌സിങ്ങില്‍ വി എച്ച് എസ് ഇ അല്ലെങ്കില്‍ ബി എസ് സി നഴ്‌സിങ് വിജയിച്ചിരിക്കണം / സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ജനറല്‍ നഴ്‌സിങിലും മിഡൈ്വഫറിയിലും മൂന്ന് വര്‍ഷത്തെ കുറയാത്ത കോഴ്‌സ് ജയിച്ചിരിക്കണം. പ്രായപരിധി 20 – 36 വയസ്. കേരള നഴ്‌സസ് ആന്റ്മിഡൈ്വവ്‌സ് കൗണ്‍സിലില്‍ സ്ത്രീകള്‍ നഴ്‌സസ് വൈഫായും പുരുഷന്‍മാര്‍ നഴ്‌സായും രജിസ്റ്റര്‍ ചെയ്തിരിക്കണം.
വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 23 വൈകുന്നേരം 5 മണിക്കു മുന്‍പായി നേരിട്ടോ തപാല്‍ മുഖേനയോ പീരുമേട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി ഓഫീസില്‍ സമര്‍പ്പിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. സെപ്റ്റംബര്‍ 26 രാവിലെ 9.30 എഴുത്ത് പരീക്ഷയും ഇന്റെര്‍വ്യൂവും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 04869 – 232 424.
