ഉത്സവസീസണോടനുബന്ധിച്ച് കേരളത്തിലേക്ക് അനുവദിച്ച സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഡിസംബര്‍വരെ നീട്ടാന്‍ തീരുമാനിച്ചതായി ദക്ഷിണ – പശ്ചിമ റെയില്‍വെ അറിയിച്ചു. ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് അനുവദിച്ച മൂന്നു പ്രതിവാര സര്‍വീസുകളാണ് നീട്ടുന്നത്.
എസ് എം വി ടി ബെംഗളൂരു – തിരുവനന്തപുരം നോര്‍ത്ത് വീക്കിലി എക്‌സ്പ്രസ് (0655) ഒക്ടോബര്‍ മൂന്നുവരെയാണ് നേരത്തേ അനുവദിച്ചിരുന്നത്. ഇത് ഡിസംബര്‍ 26 വരെയാക്കി നീട്ടി. സെപ്റ്റംബര്‍ 28 വരെ അനുവദിച്ച തിരുവനന്തപുരം നോര്‍ത്ത് – എസ് എം വി ടി ബംഗളൂരു വീക്കിലി എക്‌സ്പ്രസ് സ്‌പെഷ്യല്‍ ഡിസംബര്‍ 28 വരെ നീട്ടി.
സെപ്റ്റംബര്‍ 15 വരെ എസ് എം വി ടി ബെംഗളൂരു – തിരുവനന്തപുരം നോര്‍ത്ത് വീക്കിലി എക്‌സ്പ്രസ് (06523) ഡിസംബര്‍ 29 വരെ സര്‍വീസ് നടത്തും. തിരുവനന്തപുരം നോര്‍ത്ത് – എസ് എം വി ടി ബംഗളൂരു വീക്കിലി എക്‌സ്പ്രസ് (06524) ഡിസംബര്‍ 30 വരെയും നീട്ടിയിട്ടുണ്ട്.
എസ് എം വി ടി ബംഗളൂരു – തിരുവനന്തപുരം നോര്‍ത്ത് വീക്കിലി എക്‌സ്പ്രസ് സ്‌പെഷ്യല്‍ (06547) ആണ് നീട്ടിയ മൂന്നാമത്തെ വണ്ടി. സെപ്റ്റംബര്‍ മൂന്നുവരെ അനുവദിച്ച വണ്ടി ഡിസംബര്‍ 24 വരെയാക്കി. തിരിച്ചുള്ള തിരുവനന്തപുരം നോര്‍ത്ത് – എസ് എം വി ടി ബംഗളൂരു വീക്കിലി എക്‌സ്പ്രസ് സ്‌പെഷ്യല്‍ (06548) സെപ്റ്റംബര്‍ നാലുവരെയായിരുന്നു അനുവദിച്ചത്. ഇത് ഡിസംബര്‍ 25 വരെയാക്കി. സമയക്രമവും സ്റ്റോപ്പുകളും ബോഗികളുടെ ക്രമവുമെല്ലാം നിലവിലുള്ളതുപോലെ തുടരുമെന്നും ദക്ഷിണ – പശ്ചിമ റെയില്‍വെ അറിയിച്ചു.
