ഒരു പരിഗണനയുമില്ലന്ന് ; സി കെ ജാനുവിന്റെ പാർട്ടി എൻ ഡി എ വിട്ടു

At Malayalam
1 Min Read

സി കെ ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻ ഡി എ വിട്ടു. എൻ ഡി എ മുന്നണി മ​ര്യാദ പാലിച്ചില്ലെന്ന വിമർശനമുന്നയിച്ചാണ് സഖ്യത്തിൽ നിന്നുള്ള പാർട്ടിയുടെ പിൻമാറ്റം. മുന്നണിയിൽ നിന്ന് അവ​ഗണന മാത്രമാണ് നേരിട്ടതെന്നു സി കെ ജാനു ആരോപിക്കുന്നു. കോഴിക്കോട് ചേർന്ന സംസ്ഥാന കമ്മിറ്റി യോ​ഗത്തിലാണ് തീരുമാനം.

വർഷങ്ങളായി മുന്നണിയ്ക്കൊപ്പം ചേർന്നിട്ട്. ഇതിനോടകം ഒരു മര്യാദയും അവർ കാണിച്ചിട്ടില്ല. ഇന്ന് ഞങ്ങൾ യോ​ഗം ചേർന്നു എൻ ഡി എ ഘടകകക്ഷി സ്ഥാനം വിട്ടു. മുന്നണിയിൽ നിൽക്കുക എന്നത് കൊടുക്കൽ വാങ്ങൽ പ്രക്രിയയാണല്ലോ. ആ രീതിയിലുള്ള പരിഗണന കിട്ടിയില്ല. കേന്ദ്രത്തിൽ ഭരണമുണ്ടായിട്ടും നമ്മളെ പരി​ഗണിച്ചില്ല.

ഇനി പാർട്ടി ഏത് മുന്നണിയിലേക്ക് പോകുമെന്നു ഇപ്പോൾ പറയാൻ സാധിക്കില്ല. നിലവിൽ സമവായ നീക്കത്തിനുള്ള സാധ്യതയിലാണന്നും അവർ വ്യക്തമാക്കി.

- Advertisement -
Share This Article
Leave a comment