ക്രമക്കേട് ; വടകര നഗരസഭയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

At Malayalam
1 Min Read

ഗുരുതരമായ ക്രമക്കേടുകൾ നടത്തിയെന്ന ആരോപണത്തെ തുടർന്ന് വടകര നഗരസഭയിലെ രണ്ട് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ് എഞ്ചിനീയർ വി അജിത് കുമാർ, രണ്ടാം ഗ്രേഡ് ഓവർസീയർ പി പി അനിഷ എന്നിവരെയാണ് 1960 ലെ കേരള സിവിൽ സർവീസ് (തരംതിരിയ്ക്കലും നിയന്ത്രണവും അപ്പീലും) ചട്ടം 10 പ്രകാരം എൽ എസ് ജി ഡി പ്രിൻസിപ്പൽ ഡയറക്ടർ സസ്പെൻഡ് ചെയ്തത്. വടകര നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടക്കുന്നതായി ആരോപിച്ച് സദ്ഭരണ മോണിറ്ററിംഗിൻ്റെ ഭാഗമായുള്ള വാട്സ് ആപ് നമ്പറിൽ ലഭിച്ച പരാതിയുടെയും പൊതുജനങ്ങളിൽ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെയും അടിസ്ഥാനത്തിൽ തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയം ഇൻ്റേണൽ വിജിലൻസ് ഓഫീസർമാർ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയത്. ഇതേ തുടർന്നാണ് രണ്ട് ഉദ്യോഗസ്ഥർക്കെതിരായ സസ്പെൻഷൻ നടപടിയുണ്ടായത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment