എ ടി എം കൗണ്ടറിൽ പതിനാറുകാരിക്കതിക്രമം, മധ്യവയസ്‌കൻ പിടിയിൽ

At Malayalam
1 Min Read

എ ടി എം കൗണ്ടറിനുള്ളിൽ 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിലായി. കൊല്ലം മയ്യനാട് സ്വദേശി അനിരുദ്ധനെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം ജില്ലയിലെ മടവൂർ ജംഗ്ഷനിൽ എ ടിഎമ്മിൽ പണം എടുക്കാൻ എത്തിയതായിരുന്നു പെൺകുട്ടി.

ഒരു എ ടിഎമ്മിൽ പണമില്ലാത്തതിനാൽ അനിരുദ്ധൻ പെൺകുട്ടിയെ സമീപത്തുള്ള അടുത്ത എ ടി എമ്മിലേക്ക് കൊണ്ടുപോയി. ആ എ ടി എമ്മിൽ പണം എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇയാൾ പെൺകുട്ടിക്കു നേരേ അതിക്രമം നടത്തിയത്. എ ടി എം കൗണ്ടറിൽ നിന്ന് ഓടി രക്ഷപ്പെട്ട പെൺകുട്ടി അമ്മയോട് വിവരം പറഞ്ഞു.

പള്ളിക്കൽ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ സി സി ടി വി പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഒളിവിൽ പോയിരുന്ന പ്രതിയെ ഇന്നലെ രാത്രിയോടെ പിടികൂടുകയായിരുന്നു. പോക്സോ വകുപ്പ് ഉൾപ്പടെ ചേർത്ത് അറസ്റ്റ് ചെയ്ത് അനുരുദ്ധനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.

Share This Article
Leave a comment