എൻജിനീയറിംഗ് പ്രവേശനം

At Malayalam
1 Min Read

ഈ വർഷത്തെ എൻജിനീയറിംഗ് പ്രവേശനത്തിനുള്ള സമയം എ ഐ സി ടി ഇ ദീർഘിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷ കമ്മിഷണർ ( C E E ) പുതിയ ഒരു അലോട്ട്മെന്റ്‌ നടപടിക്ക് കൂടി തുടക്കം കുറിച്ചിട്ടുണ്ട്. അതിലേക്ക് ഇപ്പോൾ പ്രവേശനം നേടിയിട്ടുള്ളവരും അല്ലാത്തവരും ആയ റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ള, നോട്ടിഫിക്കേഷനിൽ പറഞ്ഞിരിക്കുന്ന യോഗ്യത ഉള്ള ആർക്കും ഓപ്ഷൻ കൊടുക്കാവുന്നതാണ്. വിശദ വിവരങ്ങൾ നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.

ഈ അലോട്ട്മെന്റോ ഇതിനു ശേഷം പ്രവേശന പരീക്ഷ കമ്മിഷണർ നടത്തിയേക്കാവുന്ന തുടർ അലോട്ട്മെന്റുകൾ കഴിഞ്ഞതിനു ശേഷവും ഒഴിവുകൾ ഉണ്ടെങ്കിൽ സ്പോട്ട് അലോട്ട്മെന്റ് ഉണ്ടാവും. ശ്രീ ചിത്തിര തിരുനാൾ എൻജിനീയറിംഗ് കോളേജിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും സി ഇ ഇ കാൻഡിഡേറ്റ് പോർട്ടലിൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യണം.

Share This Article
Leave a comment