കേരള സര്‍വകലാശാല യൂണിയന്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങില്‍ രജിസ്ട്രാറായി ആര് പങ്കെടുക്കുമെന്ന കാര്യത്തിൽ അവ്യക്തത. സസ്പെൻഷനിലുള്ള ഡോ : കെ എസ് അനില്‍കുമാര്‍ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് നോട്ടീസിലുള്ളത്. ചടങ്ങില്‍ അനില്‍കുമാര്‍ ആശംസ പ്രസംഗം നടത്തുമെന്ന് നോട്ടീസിൽ പറയുന്നു. വൈസ് ചാന്‍സലര്‍ രജിസ്ട്രാറിന്റെ പകരം ചുമതല നല്‍കിയിരിക്കുന്ന മിനി കാപ്പന്റെ പേര് നോട്ടീസില്‍ ഇല്ല. ഇതോടെയാണ് അവ്യക്തത ഉടലെടുത്തിരിക്കുന്നത്. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ പേരും നോട്ടീസിൽ ഉണ്ട്. വൈകിട്ടാണ് പരിപാടി.
Recent Updates