മലപ്പുറം ജില്ലയിലെ വിവിധ പട്ടികജാതി ബ്ലോക്ക് മുന്‍സിപ്പാലിറ്റി /കോര്‍പ്പറേഷന്‍ ഓഫിസുകളില്‍ പ്രൊമോട്ടറായി നിയമിക്കുന്നതിന് അര്‍ഹരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കോര്‍പ്പറേഷനുകളിലേക്ക് / ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി /നിയമിക്കുന്നതിനായി അപേക്ഷിക്കുന്നവര്‍ ഭരണ സ്ഥാപന പരിധിയിലുള്ളവരായിരിക്കണം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ആഗസ്റ്റ് 22 നുള്ളില്‍ ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കണം.
കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോമിന്റെ മാതൃകയും പട്ടികജാതി വികസന ഓഫിസുകള്‍, ബ്ലോക്ക് മുന്‍സിപ്പാലിറ്റി / കോര്‍പ്പറേഷന്‍ ഓഫിസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍ : 0483 – 2734901.