ബന്ധുവായ യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമം : മിനു മുനീറിനെ കസ്റ്റഡിയിലെടുത്തു.

At Malayalam
0 Min Read

ചെന്നൈ തിരുമംഗലം പൊലീസ് ആലുവയിലെത്തിയാണ് മിനു മുനീറിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടിയെ ചെന്നൈയില്‍ എത്തിച്ചതായാണ് വിവരം.

2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വ്യാജവാഗ്ദാനം നല്‍കി ബന്ധുവായ യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ആരോപണത്തില്‍ കഴമ്പില്ലെന്നായിരുന്നു മിനു മുനീറിന്റെ വാദം. നേരത്തെ, നടന്‍ ബാലചന്ദ്ര മേനോന്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ മിനു മുനീര്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് പുതിയ കേസ്. ബാലചന്ദ്ര മേനോനെതിരെ നടി നല്‍കിയ ലൈംഗികാതിക്രമ കേസ് തെളിവില്ലെന്ന് കണ്ട് കോടതി അവസാനിപ്പിച്ചിരുന്നു.

Share This Article
Leave a comment