ചെങ്ങന്നൂർ ഗവ : ഐ ടി ഐയിലെ മെക്കാനിക്ക് കൺസ്യൂമർ ഇലക്ട്രോണിക്സ് ആൻഡ് അപ്ലയൻസ് ട്രേഡിൽ നിലവിലുള്ള രണ്ട് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. യോഗ്യത : ബന്ധപ്പെട്ട ബ്രാഞ്ചിൽ എഞ്ചിനീയറിങ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ബ്രാഞ്ചിൽ മൂന്നു വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ
ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻ ടി സി / എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.
ഒന്നാമാത്തെ ഒഴിവിൽ ഈഴവ / ബില്ലവ / തിയ്യ വിഭാഗത്തിൽപ്പെട്ടവരും രണ്ടാമത്തെ ഒഴിവിൽ ജനറൽ മുൻഗണന വിഭാഗത്തിൽപ്പെട്ടവരുമായഉദ്യോഗാർഥികളെയാണ് ഗസ്റ്റ് ഇൻസ്ട്രക്ടറായി നിയമിക്കുന്നത്. അഭിമുഖം ആഗസ്റ്റ് 21 രാവിലെ 10 മണിക്ക് ഐ ടി ഐ യിൽ നടത്തും. അഭിമുഖത്തിന് ഹാജരാകുന്നവർ അസ്സൽ സർട്ടിഫിക്കറ്റുകളോടൊപ്പം അവയുടെ പകർപ്പുകൾ കൂടി ഹാജരാക്കണം. ഫോൺ : 0479 – 2452210, 2953150