*മിനിമം മാർക്ക് ഈ ഓണപ്പരീക്ഷ മുതൽ: പാസായില്ലെങ്കിൽ സ്പെഷ്യൽ ക്ലാസുകൾ.
*വായന ശീലത്തിന് ഗ്രേസ് മാർക്ക് : അടുത്ത വർഷം മുതൽ നടപ്പാക്കും.
*സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ സുപ്രീംകോടതി ഇടപെടും.
*ആഗസ്റ്റ് 14 വിഭജന ഭീതിദിനമായി ആചരിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം ; കേരളത്തിലെ ക്യാമ്പസുകളില്‍ ആ പരിപാടി നടത്തേണ്ടതില്ല എന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മന്ത്രി ആർ ബിന്ദു.
*വോട്ടർപട്ടിക വിവാദത്തിൽ കോൺഗ്രസിനെതിരെ പ്രത്യാരോപണവുമായി ബി ജെ പി രംഗത്ത്. വയനാട്ടിൽ വോട്ടർപട്ടികയിൽ ക്രമക്കേടെന്ന് അനുരാഗ് ഠാക്കൂർ. റായ്ബറേലി ഉൾപ്പെടെയുള്ള ആറു മണ്ഡലങ്ങളിൽ വ്യാജ വോട്ടുണ്ടെന്നും രാജിവെക്കാൻ രാഹുൽ തയ്യാറാണോയെന്നും ഠാക്കൂറിൻ്റെ ചോദ്യം.
സോണിയ ഗാന്ധിക്കെതിരെയും ആരോപണവുമായി ബി ജെ പി.
*പകരച്ചുങ്കത്തിൽ അമേരിക്കയുമായുള്ള ബന്ധം ഉലയുന്നതിനിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ റഷ്യയിലേക്ക്. ഓഗസ്റ്റ് 21 ന് മോസ്കോയിലെത്തും. റഷ്യൻ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
*മാർ ജോസഫ് പാംപ്ലാനിക്കെതിരായ വിമർശനത്തിലുറച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
*തലസ്ഥാനത്തെ പൊലീസ് മർദനത്തിൽ യുവാക്കളുടെ പരാതി തള്ളി ഫോർട്ട് പൊലീസ്. ആരോപണം കള്ളമെന്ന് റിപ്പോർട്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ നിർദേശം നൽകി.
*പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിനെതിരായ ഹർജി കോടതി തള്ളിയ സംഭവം ശക്തരായവർക്കെതിരെയാണ് യുദ്ധം, കോടതി വിധിയിൽ നിരാശയില്ലെന്നും പോരാട്ടം തുടരുമെന്നും സാന്ദ്രാ തോമസ്.
*ഐ സി സിഏകദിന റാങ്കിങ് ; തലപ്പത്ത് ഇന്ത്യൻ കളിക്കാർ. ശുഭ്മാൻ ഗിൽ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ
രോഹിത് രണ്ടാമതെത്തി. കോഹ്ലി നാലാം സ്ഥാനത്തും ശ്രേയസ് അയ്യർ എട്ടാമതുമാണ്.
*സൂപ്പർസ്റ്റാർ രജനീകാന്തിന്റെ 50 വർഷത്തെ സിനിമാജീവിതത്തിന് ആശംസകളുമായി മോഹൻലാലും മമ്മൂട്ടിയും.
*സി എം ആർ എൽ – എക്‌സാലോജിക് ഇടപാടിലെ അന്വേഷണം; ഷോൺ ജോർജിന് തിരിച്ചടി. S F I O കേസുമായി ബന്ധപ്പെട്ട രേഖകൾ ഷോണിന് നൽകേണ്ടതില്ലെന്ന് ഹൈക്കോടതി. വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കി.
*പ്രിയങ്കാ ഗാന്ധിക്കെതിരെ ഇസ്രായേൽ ; ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്ര്യം ഇസ്രായേലാണോ നിയന്ത്രിക്കുന്നതെന്ന് കോൺഗ്രസ്.
*ദേശീയപാതയിലെ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് തുറന്നു നൽകണമെന്ന് ഹൈക്കോടതി.