തൃശ്ശൂര്‍ ജില്ലയിലെ വാൽപ്പാറയിലുള്ള തേയിലത്തോട്ടത്തിൽ ഏഴു വയസുള്ള ആൺകുട്ടിയെ പുലി പിടിച്ചു കൊന്നതായി വിവരം. അസം സ്വദേശികളയ ഭമ്പതികളുടെ മകൻ മൂർ ബുജി എന്ന കുട്ടിയാണ് ദുരന്തത്തിനിരയായത്. വാല്‍പ്പാറയിലെ വേവര്‍ലി തേയില എസ്റ്റേറ്റിൽ ഇന്നലെ രാത്രി ഏഴരയോടെയാണ് പുലിയിറങ്ങിയത്. അടുത്തുള്ള കടയില്‍ സാധനങ്ങൾ വാങ്ങാൻ കുട്ടി പോകുന്നതിനിടെയായിരുന്നു പുലി ആക്രമിച്ചത്. ഏറെ വൈകിയിട്ടും കുട്ടിയെ കാണാത്തതിനാൽ അന്വേഷണം നടത്തിയപ്പോഴാണ് പുലി കടിച്ചു കൊന്ന നിലയിൽ കണ്ടെത്തിയത്.
കുട്ടിയെ തേയിലത്തോട്ടത്തിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ കുട്ടിയെ കൊന്നത് പുലിയാണോ കരടിയാണോ എന്ന് സംശയം ഉള്ളതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നുണ്ട്. വാല്‍പ്പാറയില്‍ ഏകദേശം ഒരു മാസം മുമ്പും പുലിയിറങ്ങി മറ്റൊരു കുട്ടിയേയും കടിച്ച് കൊന്നിരുന്നു. നാലു വയസ്സുള്ള പെൺകുട്ടിയെയാണ് അന്ന് പുലി കൊന്നത്. ഇതും പുലി തന്നെയാകാനാണ് സാധ്യതയെന്നാണ് നാട്ടുകാർ പറയുന്നത്.
