*ഇന്ത്യൻഉല്പനങ്ങൾക്ക് മേലുള്ള അമേരിക്കൻ തീരുവ 50 ശതമാനം ആകും , ഉത്തരവിൽ ട്രംപ് ഒപ്പു വെച്ചു.
*ഇന്ത്യയ്ക്കുമേൽ അധിക തീരുവ ചുമത്തിയ യു എസിന്റെ തീരുമാനം അങ്ങേയറ്റം ദൗർഭാഗ്യകരമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.
*അമേരിക്കയിലെ സൈനിക കേന്ദ്രത്തിൽ വെടിവെപ്പ് ; അഞ്ച് യു എസ് സൈനികർക്ക് വെടിയേറ്റു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
*തിരുവനന്തപുരം ലോ അക്കാദമിയിൽ എസ് എഫ് ഐ – എ ബി വി പി സംഘർഷമുണ്ടായി. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റതായി വിവരം.
