മെഡിക്കൽ കോളജിൽ പി ആർ ഒ ഒഴിവ്

At Malayalam
1 Min Read

ആലപ്പുഴ സർക്കാർ ടി ഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ പബ്ലിക്ക് റിലേഷൻസ് ഓഫീസർ (പി ആർ ഒ) തസ്തികയിലെ രണ്ട് താൽക്കാലിക ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 20,000 രൂപ. എഴുത്ത് പരീക്ഷ, അഭിമുഖം   എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

അപേക്ഷകർക്ക് 2025 ജൂലൈ ഒന്നിന് 40 വയസ്സ് കവിയരുത്. എം ബി എ / എം എച്ച് എ / എം പി എച്ച്‌ / എം എസ് ഡബ്ല്യു പാസായിരിക്കണം. കേരളത്തിലെ ഏതെങ്കിലും സർക്കാർ ആശുപത്രിയിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

https://nicforms.nic.in/nicforms_designer/nic_form_selector.php?form_id=enRhYmxlNjg4MjgxYjQ2NTVmOTIwMjUwNzI1NA==
എന്ന ലിങ്ക് വഴി ഓൺലൈൻ ആയി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. അപേക്ഷയുടെ പകർപ്പ്, ആധാർ കാർഡ് യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ആഗസ്റ്റ് 14 വൈകിട്ട് അഞ്ചു മണിക്ക് മുൻപായി നേരിട്ടോ ദൂതൻ മുഖേനയോ
തപാൽ വഴിയോ എത്തിക്കേണ്ടതാണ്.
ഫോൺ : 0477 – 2282021 .

Share This Article
Leave a comment