തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 23ന് നിയുക്തി 2025 മിനി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെന്റിലാണ് (കിക്മ) തൊഴിൽമേള സംഘടിപ്പിക്കുന്നത്.
ഐ ടി, ഓട്ടോമൊബൈല്‍, മാര്‍ക്കറ്റിംഗ് തുടങ്ങിയ രംഗങ്ങളിലുള്ള 20 ല്‍ പരം പ്രമുഖ തൊഴില്‍ ദായകര്‍ പങ്കെടുക്കും. എസ് എസ് എല്‍ സി , പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബിടെക് ട്രാവല്‍ ആന്‍ഡ് ടൂറിസം എന്നീ യോഗ്യത ഉള്ളവര്‍ക്കായി 500 ല്‍ പരം ഒഴിവുകള്‍ ഉണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8921916220, 0471 – 2992609.