സർക്കാർ നൽകുന്ന സാമൂഹികക്ഷേമ പെൻഷൻ അനർഹമായി കൈപ്പറ്റിയ സർക്കാർ ജീവനക്കാരുടെ പേരുവിവരം പുറത്തു വിട്ടു. പേരും തസ്തികയും വകുപ്പും ഉൾപ്പെടെയാണ് സർക്കാർ ഈ ജീവനക്കാരുടെ ലിസ്റ്റ് പുറത്തു വിട്ടിരിക്കുന്നത്.
1457 പേരുടെ പട്ടികയാണ് ഇപ്പോൾ പുറത്തു വിട്ടത്. വകുപ്പു തിരിച്ചുള്ള പേരു വിവര പട്ടികയിൽ ഭൂരിഭാഗവും പാർട് ടൈം ജീവനക്കാരാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇവർ അർഹമായി കൈപ്പറ്റിയിരിക്കുന്ന പെൻഷൻ തുക തിരിച്ചു പിടിക്കുന്നത് 18 ശതമാനം പലിശ കൂടി ചേർത്തായിരിക്കും എന്ന് സർക്കാർ നേരത്തേ തന്നെ അറിയിച്ചിരുന്നു.
