എയർലൈൻ , എയർപോർട്ട് മാനേജ്മെൻ്റ് പ്രോഗ്രാം : അപേക്ഷിക്കാം

At Malayalam
0 Min Read

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്ലസ്ടു / തത്തുല്യയോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും നന്ദാവനം പൊലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി ഓഫീസില്‍ നിന്നും ലഭിക്കും.

അപേക്ഷകള്‍ ഓണ്‍ലൈനായി https://app.srccc.in/register എന്ന വെബ്‌സൈറ്റിലൂടെയും സമര്‍പ്പിക്കാം. അവസാന തീയതി ആഗസ്റ്റ് 10. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 – 2570471, 9846033001.

Share This Article
Leave a comment