സാനു മാഷ് : ചെറു ജീവിതരേഖ

At Malayalam
2 Min Read

സാനു മാഷ് വിട പറയുമ്പോൾ ശൂന്യമാകുന്നത് മലയാള സാഹിത്യലോകത്തെ അന്യംനിന്നു പോകുന്ന അറിവിൻ്റെ, ഉജ്ജ്വല ചിന്തകളുടെ വലിയ ഒരു ഇടനാഴിയാണ്. അദ്ധ്യാപകൻ, വാഗ്മി, എഴുത്തുകാരൻ, ചിന്തകൻ എന്നീ നിലകളിലെല്ലാമുള്ള അദ്ദേഹത്തിൻ്റെ സാന്നിധ്യം മലയാള സാഹിത്യത്തിൻ്റെ ദീപ്തമായ ഒരു ഏടാണ്. വിമർശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കർത്താവു കൂടിയാണ് സാനു മാഷ്. കർമഗതി എന്നാണ് അദ്ദേഹത്തിൻ്റെ ആത്മകഥയുടെ പേര്. വിദ്യാഭ്യാസത്തിനു ശേഷം നാലു വര്‍ഷത്തോളം സ്‌കൂളില്‍ അധ്യാപകനായിരുന്നു അദ്ദേഹം. പിന്നീട് വിവിധ സർക്കാർ കോളജുകളില്‍ അധ്യാപകനായി ജോലി ചെയ്തു. അങ്ങനെ പ്രശസ്തരും അപ്രശസ്തരുമായ ആയിരക്കണക്കിനു ശിഷ്യർ സ്നേഹത്തോടെ ആദരവോടെ ‘സാനുമാഷ് ‘ എന്ന സ്നേഹവിളിയിൽ ആ അറിവിൻ്റെ മഹാമേരുവിനോട് ചേർന്നു നിന്നു.

1928 ഒക്ടോബർ 27 ന് ആലപ്പുഴയിലെ തുമ്പോളിയിൽ അദ്ദേഹം ജനിച്ചു. അതീവ സമ്പന്നമായ കൂട്ടുകുടുംബത്തിൽ ജനിച്ച എം കെ സാനു, അകാലത്തിൽ അച്ഛൻ മരിച്ചതോടെ ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും നിഴലിലായി. അന്നത്തെ അനുഭവങ്ങളുടെ കയ്പുനീർ കുടിച്ചാണ് അദ്ദേഹം യൗവനം പിന്നിട്ട് സാഹിത്യ സാസ്കാരിക മണ്ഡലത്തിൽ നിറഞ്ഞത്. നാലു വർഷത്തോളം സ്കൂളദ്ധ്യാപകൻ, പിന്നീട് വിവിധ സർക്കാർ കോളജുകളിൽ അദ്ധ്യാപകൻ. 1958 ൽ അഞ്ചു ശാസ്ത്ര നായകന്മാർ എന്ന ആദ്യ ഗ്രന്ഥം അദ്ദേഹം പ്രസിദ്ധീകരിച്ചു. 1960 ൽ വിമർശന ഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983ൽ അദ്ധ്യാപനത്തിൽ നിന്ന് വിരമിച്ചു. സ്ഥാപകാധ്യക്ഷനായിരുന്ന മഹാകവി വൈലോപ്പിള്ളിയെ തുടർന്ന് 1986 ൽ പുരോഗമന സാഹിത്യ സംഘം പ്രസിഡണ്ടായി. കോൺഗ്രസ് നേതാവ് എ എൽ ജേക്കബിനെ പരാജയപ്പെടുത്തി 1987ൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിക്കുകയും ചെയ്തു അദ്ദേഹം.

കൃതികൾ

പ്രഭാതദർശനം

- Advertisement -

സഹോദരൻ കെ അയ്യപ്പൻ
മലയാള സാഹിത്യ നായകന്മാർ – കുമാരനാശാൻ

ഇവർ ലോകത്തെ സ്നേഹിച്ചവർ
എം ഗോവിന്ദൻ

അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക് – ആശാൻ പഠനത്തിന് ഒരു മുഖവുര.

മൃത്യുഞ്ജയം കാവ്യജീവിതം

ചങ്ങമ്പുഴ കൃഷ്ണപിള്ള : നക്ഷത്രങ്ങളുടെ സ്നേഹഭാജനം (ജീവചരിത്രം)

- Advertisement -

യുക്തിവാദി എം സി ജോസഫ് (ജീവചരിത്രം)

ബഷീർ : ഏകാന്തവീഥിയിലെ അവധൂതൻ (ജീവചരിത്രം)

അസ്തമിക്കാത്ത വെളിച്ചം (ആൽബർട്ട് ഷ്വൈറ്റ്സറുടെ ജീവചരിത്രം)

- Advertisement -

ഉറങ്ങാത്ത മനീഷി (പി കെ ബാലകൃഷ്ണന്റെ ജീവചരിത്രം)

കുമാരനാശാൻ്റെ നളിനി – വിശുദ്ധാനുരാഗത്തിൽ തെളിയുന്ന ദിവ്യദീപ്തി

മോഹൻലാൽ – അഭിനയ കലയിലെ ഇതിഹാസം

നാരായണ ഗുരുസ്വാമി

അയ്യപ്പപ്പണിക്കരും അയ്യപ്പപ്പണിക്കരും

പുരസ്കാരങ്ങൾ

കേരള സാഹിത്യ അക്കാദമി പുരസ്കാരം (1985) – അവധാരണം
വയലാർ അവാർഡ് (1992) – ചങ്ങമ്പുഴ കൃഷ്ണപിള്ള : നക്ഷത്രങ്ങളുടെ സ്നേഹഭാജനം

കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം (2002)

പത്മപ്രഭാ പുരസ്കാരം (2011)

എൻ.കെ. ശേഖർ പുരസ്കാരം (2011)

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2011) – ബഷീർ :
ഏകാന്തവീഥിയിലെ അവധൂതൻ

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം – 2010

എഴുത്തച്ഛൻ പുരസ്കാരം (2013)

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment