*ഉപയോഗ ശൂന്യമായ മദ്യക്കുപ്പികൾ തിരികെ ഔട്ട്ലെറ്റിൽ നൽകിയാൽ 20 രൂപ നൽകും, ഡെപ്പോസിറ്റ് രൂപ ഈടാക്കുന്നത് സെപ്റ്റംബർ മുതൽ പുതിയ പ്രഖ്യാപനവുമായി മന്ത്രി എം ബി രാജേഷ്.
*കാസ്റ്റിംഗ് കൗച്ച് ആരോപണത്തിൽ യാതൊരു കഴമ്പുമില്ലെന്നും ആരോപണം നിഷേധിച്ചും നടൻ വിജയ് സേതുപതി.
*ഓണക്കാലത്ത് സർക്കാരിൻ്റെ വലിയ ആശ്വാസം. സപ്ലൈകോയിൽ സബ്‌സിഡി വെളിച്ചെണ്ണ ലിറ്ററിന് 349 രൂപയ്ക്ക് ലഭിക്കും.
*തിരുവനന്തപുരത്തെ മുൻ ഡി സി സി പ്രസിഡൻ്റ് പാലോട് രവിയെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെ തൃശൂരിലെ മുൻ ഡി സി സി ജനറൽ സെക്രട്ടറിയെ പാർട്ടിയിൽ നിന്നു പുറത്താക്കി കോൺഗ്രസ്.
*അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് വൈകാതെ ജാമ്യം ലഭിച്ചേക്കും; ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സർക്കാർ എതിർക്കില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷായുടെ ഉറപ്പ്.
*കേരള സര്‍വകലാശാലയിലെ അധികാരത്തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍. സസ്‌പെന്‍ഷനിലായ റജിസ്ട്രാര്‍ കെ എസ് അനില്‍ കുമാര്‍ സര്‍വകലാശാലയില്‍ അനധികൃതമായി പ്രവേശിക്കുന്നതിനെതിരെ പൊലീസിനെ സമീപിക്കുമെന്നു വി സി പറയുന്നു.
*കൊലക്കേസിലെ പ്രതി കൊടി സുനിക്ക് ജയിലിൽ നിന്ന് കോടതിയിലേക്ക് പോകുന്നതിനിടെ മദ്യം വാങ്ങി നൽകിയ മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ.
*മലയാളി കന്യാസ്ത്രീകൾക്ക് അനുകൂല വെളിപ്പെടുത്തലുമായി കൂടെയുണ്ടായിരുന്ന പെൺകുട്ടി. ബജ്റംഗ് ദൾ പ്രവർത്തകർ പറഞ്ഞത് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതന്ന് പെൺകുട്ടി പറയുന്നു.